ഡൽഹി: കോൺഗ്രസിന്റെ അതിശക്തമായ എതിർപ്പ് തള്ളി പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി കേന്ദ്രം നിയമിച്ച ഗ്യാനേഷ് കുമാർ മോഡിയുടെയും അമിത്ഷായുടെയും ഉറ്റ ചങ്ങാതിയാണ്.
കേരളാ കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ് കേരളത്തിലെ ചീഫ്സെക്രട്ടറി പദവിയിൽ അവകാശവാദമുന്നയിക്കാതെ കേന്ദ്രസർക്കാരിൽ സെക്രട്ടറിയായി തുടർന്നിരുന്നു.
കേന്ദ്രസർക്കാരിന്റെ നിർണായക ദൗത്യങ്ങൾക്ക് ചുക്കാൻ പിടിച്ചതിന് ഗ്യാനേഷ് കുമാറിന് കേന്ദ്രം നൽകിയ സമ്മാനമാണ് തിരഞ്ഞെടുപ്പ് കമ്മിഷണർ പദവിയും മുഖ്യ കമ്മീഷണർ പദവിയും
1988 ബാച്ച് കേരളാ കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ ഗ്യാനേഷിന് കഴിഞ്ഞ ജനുവരി വരെ കാലാവധിയുണ്ടായിരുന്നു. ചീഫ്സെക്രട്ടറിയായി വി.പി.ജോയി വിരമിച്ചപ്പോൾ സീനിയോരിറ്റിയിൽ മുന്നിലായിരുന്നു ഗ്യാനേഷ്.
കേന്ദ്രത്തിൽ പാർലമെന്ററികാര്യ സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കേരളത്തിലേക്ക് വരുന്നില്ലെന്ന് അറിയിച്ചതിനെത്തുടർന്നാണ് 1990ബാച്ചിലെ ഡോ.വി.വേണുവിന് വഴിയൊരുങ്ങിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലായിരിക്കെ, ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ അനുച്ഛേദം 370റദ്ദാക്കുന്ന നടപടികളിൽ പ്രധാന പങ്കുവഹിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന്റെ ജമ്മു-കാശ്മീർ ഡിവിഷൻ മേധാവിയായാണ് അതിനുള്ള കളമൊരുക്കിയത്. അയോദ്ധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്റെ രൂപീകരണത്തിലടക്കം ഗ്യാനേഷിന് നിർണായക പങ്കുണ്ടായിരുന്നു
ആഭ്യന്തരമന്ത്രി അമിത്ഷായുടെ അടുപ്പക്കാരനായാണ് ഗ്യാനേഷ് അറിയപ്പെട്ടിരുന്നത്. അമിത്ഷായുടെ കീഴിലുള്ള സഹകരണ മന്ത്രാലയം സെക്രട്ടറിയായാണ് ഗ്യാനേഷ് വിരമിച്ചത്.
എറണാകുളം കളക്ടർ, മരാമത്ത്, നികുതി വകുപ്പുകളുടെ സെക്രട്ടറി തുടങ്ങി നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. ഡൽഹിയിൽ കേരളാഹൗസിൽ റസിഡന്റ് കമ്മിഷണറായിരുന്നു. മലേഷ്യൻ കമ്പനിയായ പതിബെല്ലുമായി ചേർന്നുള്ള റോഡ് വികസനപദ്ധതിയുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്നു.
കേന്ദ്രത്തിൽ ഡിഫൻസ് പ്രൊഡക്ഷന്റെ ചുതലയുള്ള പ്രതിരോധ വകുപ്പ് ജോയിന്റ് സെക്രട്ടറി, ഇന്റർ സ്റ്റേറ്റ് കൗൺസിൽ സെക്രട്ടേറിയറ്റിന്റെ സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചു. എറണാകുളം അസി. കളക്ടറായാണ് അദ്ദേഹം ഔദ്യോഗിക ജീവിതം തുടങ്ങിയത്. കഴിഞ്ഞ വർഷം ജനുവരി 31നാണ് വിരമിച്ചത്.
കേരളത്തിൽ സുപ്രധാന തസ്തികകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അടൂർ സബ് കളക്ടർ, പട്ടികജാതി, പട്ടികവർഗ വികസന കോർപറേഷൻ എം.ഡി, സംസ്ഥാന സഹകരണ ബാങ്ക് എം.ഡി, വ്യവസായ – വാണിജ്യ ഡയറക്ടർ, തിരുവനന്തപുരം വിമാനത്താവള സൊസൈറ്റിയുടെ എം.ഡി, കേരളാ ഹൗസ് റസിഡന്റ് കമ്മീഷണ, സിവിൽ സപ്ലൈസ്, മരാമത്ത് സെക്രട്ടറി എന്നിങ്ങനെ ചുമതലകൾ വഹിച്ചു
ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഏറ്റവും വിശ്വസ്തനാണ്. ഏല്പിച്ച കാര്യങ്ങൾ ഗംഭീരമായി നിർവഹിച്ചതിനുമുള്ള അംഗീകാരമാണിത്.
ഉത്തർപ്രദേശ് സ്വദേശിയായ ഗ്യാനേഷ് കാൺപൂർ ഐ.ഐ.ടിയിൽ നിന്ന് സിവിൽ എൻജിനിയറിംഗിൽ ബിടെക്കും ഹാർവാഡിൽ നിന്ന് ഇക്കണോമിക്സിൽ പി.ജിയും നേടിയ ശേഷമാണ് സിവിൽ സർവീസിലെത്തിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലായിരിക്കെ ജമ്മു-കാശ്മീർ ഡിവിഷൻ മേധാവിയായി അമിത് ഷാ നിയമിച്ചു. ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുന്ന നടപടികൾ ഭംഗിയായി നിർവഹിച്ചുഅയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്ര നിർമ്മാണത്തിന് സുപ്രീംകോടതി നിർദ്ദേശപ്രകാരം കൊണ്ടുവന്ന ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്റെ രൂപീകരണച്ചുമതലയും ഗ്യാനേഷിനെയാണ് ഷാ ഏല്പിച്ചത്.
അമിത് ഷായുടെ കീഴിലുള്ള സഹകരണ മന്ത്രാലയം സെക്രട്ടറിയായാണ് വിരമിച്ചത്. പാർലമെന്റ് പാസാക്കിയ സഹകരണ ഭേദഗതി ബിൽ തയ്യാറാക്കുന്നതിനും ഗ്യാനേഷ് നേതൃത്വം നൽകി.
കേന്ദ്രത്തിൽ ഡിഫൻസ് പ്രൊഡക്ഷന്റെ ചുതലയുള്ള പ്രതിരോധ വകുപ്പ് ജോയിന്റ് സെക്രട്ടറി, ഇന്റർ സ്റ്റേറ്റ് കൗൺസിൽ സെക്രട്ടേറിയറ്റിന്റെ സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പൊതുതിരഞ്ഞെടുപ്പ് നടത്തേണ്ട അതിപ്രധാന ചുമതലയും കേന്ദ്രം ഗ്യാനേഷിന് നൽകി
പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ് എന്നിവരുൾപ്പെട്ട സമിതിയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കുന്നത്.
ഈ പാനലിൽ കേന്ദ്രസർക്കാരിന് ഭൂരിപക്ഷം ലഭിക്കുന്നതിനാൽ സ്വതന്ത്ര നിയമനം സാധ്യമല്ലെന്ന് ആരോപിച്ചുള്ള കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
ഈ കേസ് മറ്റന്നാൾ സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ പുതിയ നിയമനത്തെ എതിർത്തുള്ള രാഹുൽ ഗാന്ധിയുടെ വിയോജനക്കുറിപ്പ് തള്ളിയാണ് ഗ്യാനേഷ് കുമാറിന്റെ നിയമനം.