ഡല്‍ഹി: ഇടതു സര്‍ക്കാരിനു കീഴിലുള്ള കേരളത്തിന്റെ സംരംഭക വളര്‍ച്ചയെ പ്രശംസിച്ചുകൊണ്ട് പാര്‍ട്ടി നേതാവ് ശശി തരൂര്‍ എഴുതിയ ലേഖനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി കെ.സി വേണുഗോപാല്‍.
വിവാദം ഒരു അടഞ്ഞ അധ്യായമാണെന്നും ഈ വിഷയത്തില്‍ പാര്‍ട്ടി തരൂരുമായി സംസാരിച്ചുവെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു
സംസ്ഥാനത്തിന്റെ സംരംഭക വളര്‍ച്ചയെക്കുറിച്ചുള്ള കൃത്യമായ ഡാറ്റ ലഭ്യമാണെങ്കില്‍, അദ്ദേഹം തന്റെ നിലപാട് പുനഃപരിശോധിക്കുമെന്ന് അറിയിച്ചു. ഇതില്‍ ഒരു വിവാദത്തിന്റെയും ആവശ്യമില്ല.
അതൊരു അടഞ്ഞ അധ്യായമാണ്. അതാണ് കോണ്‍ഗ്രസിന്റെ കാഴ്ചപ്പാടെന്നും കെ.സി വേണുഗോപാല്‍ ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.