ഡല്‍ഹി: ഡിവൈസ് ടോക്കണൈസേഷന്‍ ഫീച്ചര്‍ അവതരിപ്പിച്ച് ഫോണ്‍ പേ. ഇടപാടുകള്‍ കൂടുതുല്‍ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്.
ബില്‍ പേയ്മെന്റുകള്‍, റീചാര്‍ജുകള്‍, യാത്രാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യല്‍, തുടങ്ങിയ ഇടപാടുകള്‍ക്ക് കാര്‍ഡ് ടോക്കണുകള്‍ തടസ്സമില്ലാതെ ഉപയോഗിക്കാനും കഴിയും.
ഉപയോക്താക്കള്‍ക്ക് ഫോണ്‍ പേ ആപ്പില്‍ ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ടോക്കണൈസ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയും.
തുടക്കത്തില്‍, വിസ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്കാണ് ഈ ഫീച്ചര്‍ ലഭ്യമാകുക