ആമസോണിൽ ഐഫോൺ 16 സീരീസിന് വൻ വിലക്കുറവ്: ഐഫോൺ 16 പ്രോ മാക്‌സിനും മികച്ച ഡീല്‍

ദില്ലി: ആപ്പിളിന്‍റെ ഐഫോൺ 16 സീരീസിലെ നാല് മോഡലുകളും ആമസോണിൽ നിന്നും വിലക്കിഴിവിൽ സ്വന്തമാക്കാന്‍ അവസരം. ഐഫോൺ 16 പ്രോ 1,10,000 രൂപയില്‍ താഴെയും, ഐഫോൺ 16 മോഡല്‍ 70,000 രൂപയിൽ താഴെയും, ഐഫോൺ 16 പ്രോ മാക്സ് 1,35,00 രൂപയില്‍ താഴെ വിലയിലും ലഭ്യമാണ്. ഇനി, ഈ ഫോണുകളിൽ മികച്ച ഡീലുകൾ എങ്ങനെ നേടാമെന്ന് അറിയാം.

ഐഫോൺ 16 പ്രോ മാക്സ്

ഐഫോൺ 16 പ്രോ മാക്സ് നിലവിൽ ആമസോണിൽ 1,37,900 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്. എങ്കിലും, നിങ്ങൾക്ക് ഒരു ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ 1,34,900  രൂപയ്ക്ക് ഈ ഫോൺ ലഭിക്കും. വില കുറയ്ക്കാനുള്ള മറ്റൊരു മാർഗം ഐസിഐസിഐ ആമസോൺ പേ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുക എന്നതാണ്. ഇത് നിങ്ങൾക്ക് 2,000 രൂപ ക്യാഷ് കിഴിവും 6,795 രൂപ ആമസോൺ പേ ക്യാഷ്ബാക്കും നൽകുന്നു. ഇതോടെ ഈ ഫോണിന്‍റെ വില 1,29,105 രൂപ ആയി കുറയുന്നു.

ഐഫോൺ 16 പ്രോ

ഐഫോൺ 16 പ്രോ 128 ജിബി മോഡൽ ആമസോണിൽ 1,12,900 രൂപയ്ക്ക് ലഭ്യമാണ്. ഐസിഐസിഐ ബാങ്ക് ഓഫറുകൾക്കൊപ്പം, നിങ്ങൾക്ക് 3,000 രൂപയുടെ കിഴിവ് ലഭിക്കും. ഇത് വില 1,09,900 രൂപ ആയി കുറയ്ക്കും. അതുപോലെ, ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിലൂടെ 1,05,355 എന്ന നെറ്റ് വിലയിൽ നിങ്ങൾക്ക് ഈ ഫോൺ ലഭിക്കും.

ഐഫോൺ 16

വാനില ഐഫോൺ 16 മോഡൽ നിലവിൽ ലിസ്റ്റ് ചെയ്‍തിരിക്കുന്ന വില 72,900 രൂപ ആണ്. ഇതിന്‍റെ യഥാർത്ഥ എംആർപി 79,900 രൂപയാണ്. ഐസിഐസിഐ ബാങ്ക് ഉൾപ്പെടെയുള്ള ബാങ്ക് ഓഫറുകൾ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾക്ക് 4,000 രൂപയുടെ കിഴിവ് ലഭിക്കും. ഇത് വില 68,900 രൂപയായി കുറയ്ക്കും. കൂടാതെ, ആമസോൺ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിങ്ങൾ ഇത് വാങ്ങുകയാണെങ്കിൽ, നിങ്ങൾക്ക് 66,880 രൂപ വിലയ്ക്ക് ഈ ഫോൺ ലഭിക്കും .

ഐഫോൺ 16 പ്ലസ് 128 ജിബി

ഐഫോൺ 16 പ്ലസ് 128 ജിബിയുടെ സാധാരണ വില 89,900 രൂപയാണ്. എങ്കിലും ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിങ്ങൾക്ക് ഈ ഫോൺ 80,400 രൂപയ്ക്ക് സ്വന്തമാക്കാം. 4,020 രൂപ ക്യാഷ്ബാക്ക് ലഭിക്കും. ഇത് മൊത്തം വില 76,380 രൂപയായി കുറയ്ക്കുന്നു. നിങ്ങൾക്ക് ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഇല്ലെങ്കിൽ, നിങ്ങളുടെ സാധാരണ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 4,000 രൂപയുടെ കിഴിവ് നേടാം. ഇതുവഴി ഫോൺ വില 78,900 രൂപയായി കുറയും. 

Read more: ഐഫോണ്‍ എസ്ഇ 4 അവതരണം ഉടന്‍; ഇന്ത്യയില്‍ പ്രതീക്ഷിക്കുന്ന വിലയും ഫീച്ചറുകളും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin