പനാജി: 2017-ല്‍ ഐറിഷ്-ബ്രിട്ടീഷ് ടൂറിസ്റ്റിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 31-കാരനായ വികാത് ഭഗതിനെ ഗോവ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
എട്ട് വര്‍ഷത്തെ നീണ്ട വിചാരണയ്ക്ക് ശേഷമാണ് 28-കാരിയായ ഐറിഷ്-ബ്രിട്ടീഷ് ടൂറിസ്റ്റിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മര്‍ഗോ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി ഭഗത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്
കൊലപാതകം, ബലാത്സംഗം, കവര്‍ച്ച, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഗോവയിലെ കാനക്കോണയിലെ ആളൊഴിഞ്ഞ വയലിലാണ് ഒരു ഐറിഷ്-ബ്രിട്ടീഷ് ടൂറിസ്റ്റിന്റെ മൃതദേഹം കണ്ടെത്തിയത്.
രാത്രി 10 മണിക്കും രാവിലെ 7 മണിക്കും ഇടയില്‍ കുറ്റവാളി വിനോദസഞ്ചാരിയെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ഇരയുടെ തലച്ചോറിന് ഗുരുതരമായ ക്ഷതം സംഭവിച്ചു, കഴുത്തിന് ഒടിവ് സംഭവിച്ചു, ഇതാണ് മരണത്തിലേക്ക് നയിച്ചത്. മുഖത്തും തലയിലും കാര്യമായ പരിക്കുകള്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.