ബര്‍ലിന്‍: യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് റഷ്യ, അമേരിക്കന്‍ പ്രതിനിധികള്‍ വരും ദിവസങ്ങളില്‍ സൗദിയില്‍ ചര്‍ച്ചയാരംഭിക്കും. കൂടിക്കാഴ്ചയ്ക്കുള്ള ഒരുക്കങ്ങള്‍ക്കായി ഉന്നത യുഎസ് സംഘം ഉടനെ സൗദിയിലെത്തും.
യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്ട്സ്, സ്റേററ്റ് സെക്രട്ടറി മാര്‍കോ റൂബിയോ, ട്രംപിന്റെ പശ്ചിമേഷ്യാ പ്രതിനിധി സ്ററീവ് വിറ്റ്കോഫ് എന്നിവരാണു സൗദിയിലെത്തുക. പുടിനുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു സൗദിയായിരിക്കും വേദിയെന്ന് ട്രംപ് നേരത്തേ അറിയിച്ചിരുന്നു യുഎസ് പ്രസിഡന്റ് ട്രംപും റഷ്യന്‍ പ്രസിഡന്റ് പുടിനും അടുത്തയാഴ്ച സൗദിയില്‍ കൂടിക്കാഴ്ച നടത്തും.
ട്രംപും പുടിനും തമ്മിലുള്ള കൂടിക്കാഴ്ച്ച റംസാന്‍ വ്രതം ആരംഭിക്കുന്നതിനുമുമ്പ് നടത്താനാണു നീക്കം. അതേസമയം, ട്രംപിന്റെ യുക്രെയ്ന്‍ പ്രതിനിധി കീത്ത് കെല്ലോ ആദ്യചര്‍ച്ചകില്‍ ഉണ്ടാവില്ല.
സമാധാന ചര്‍ച്ചയിലേക്കു യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്കിയെ ക്ഷണിച്ചിട്ടുണ്ടെന്നാണ് വിദേശകാര്യ സമിതി ചെയര്‍മാന്‍ മൈക്കിള്‍ മക്കോള്‍ അറിയിച്ചത്. എന്നാല്‍, ഇതുവരെ ക്ഷണം ലഭിച്ചില്ലന്ന് സൈലന്‍സ്കി അറിയിച്ചു