ബജറ്റ് രണ്ട് ലക്ഷം, കളക്ഷൻ ഒന്നരക്കോടി, ഇന്ത്യൻ സിനിമയിലെ അപൂര്‍വ വിജയത്തിന്റെ കഥ
സിനിമയുടെ വിജയത്തിന്റെ അളവുകോലായി ബോക്സ് ഓഫീസ് കളക്ഷൻ കണക്കുകള്‍ മാറിയിട്ട് കുറച്ച് കാലമായി. 2024 ന്റെ ബോക്സ് ഓഫീസ് വിജയങ്ങളിലേക്ക് കണ്ണോടിച്ചാൽ പുഷ്‍പ 2 , ഗോട്ട് തുടങ്ങിയ ചിത്രങ്ങൾ പ്രേക്ഷകരുടെ ഭാഗത്തു നിന്നും നോക്കിയാൽ രണ്ട് അഭിപ്രായം ഉണ്ടാകുന്നത് സ്വാഭാവികം. കളക്ഷന്റെ കാര്യത്തില്‍ ഉയരങ്ങള്‍ കീഴടക്കുമ്പോഴും കല എന്ന നിലയില്‍ ചിലരെങ്കിലും ഈ ചിത്രങ്ങള്‍ക്ക് നേരെ നെറ്റി ചുളിച്ചേക്കാം. എന്നാല്‍ 500 കോടിയും 1000 കോടിയുമൊക്കെ ആഘോഷിക്കുന്ന പതിവുകളിലേക്ക് ഇന്ത്യൻ സിനിമയും മാറിയിരിക്കുന്നു. 2000 കോടി ക്ലബിലുമെത്തി ഇന്ത്യൻ സിനിമ വിജയത്തിന്റെ നെറുകയില്‍ ഇടംനേടിയിട്ടുണ്ട്. ദംഗലായിരുന്നു 2000 കോടി ക്ലബിലെത്തിയ ഒരേയൊരു ഇന്ത്യൻ സിനിമ.
എന്നാൽ പണ്ടേക്കു പണ്ട് കൃത്യമായി പറഞ്ഞാൽ 1943ൽ വെറും രണ്ടു ലക്ഷത്തിന്റെ മുതൽ മുടക്കിൽ ഒരു സിനിമ ഒന്നര കോടി രൂപ കളക്ഷൻ സ്വന്തമാക്കി എന്ന്രു പറഞ്ഞാൽ അതിശയിക്കുമോ?. ഗ്യാന്‍ മുഖര്‍ജി സംവിധാനം ചെയ്‍ത കിസ്‍മത്ത് എന്ന ചിത്രമാണ് ഇന്ത്യൻ സിനിമ ലോകത്തിന്റെ ചരിത്രമായത്. ആദ്യത്തെ ബ്ലോക്ക്ബസ്റ്ററും ആയിരുന്നു ഇത്.
അശോക് കുമാര്‍, മുംതാസ് ശാന്തി, ഷാനവാസ് തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളായത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ബോംബെ ടാക്കീസാണ് സിനിമ നിര്‍മിച്ചത്.അശോക് കുമാര്‍ എന്ന നടന്റെ തല വര മാറ്റിയതും ഈ ചിത്രം തന്നെയായിരുന്നു .ഡബിള്‍റോളുകളിലാണ് അദ്ദേഹം അഭിനയിച്ചത് , വില്ലനും നായകനും ഒരാള്‍ തന്നെയാവുന്നതും കഥ തിരഞ്ഞെടുത്ത വിഷയവും വീണ്ടും വീണ്ടും കിസ്‍മത്ത് കാണാൻ പ്രേക്ഷകനെ നിർബന്ധിച്ചുകൊണ്ടേയിരുന്നു . ഒരു ആന്റി ഹീറോ എന്ന ആശയവും പില്‍ക്കാലത്ത് വില്ലനായി അഭിനയിക്കാൻ അഭിനേതാക്കൾക്കു പ്രേചോദനവുമാകാനും കിസ്‍മത്ത് എന്ന സിനിമക്കായി .
കാലത്തിന് മുമ്പേ സഞ്ചരിച്ച സിനിമയെന്നാണ് എക്കാലത്തും കിസ്‍മത്ത് അറിയപ്പെടുന്നത്. സമൂഹത്തില്‍ അംഗീകരിക്കപ്പെടാൻ ഇടയില്ലാത്ത പല കഥാ സന്ദര്‍ഭങ്ങളും ഇതിലുണ്ടായിരുന്നു. ഇതിലെ നായികമാരില്‍ ഒരാളുടേത് വിവാഹത്തിനുമുന്നേ ഗര്‍ഭിണിയാകുന്ന കഥാപാത്രമാണ്. ചിത്രത്തിൽ കുറെയേറെ ദേശഭക്തി ഗാനങ്ങൾ ഉണ്ടായിരുന്നു, അത് അന്ന് നടന്നുകൊണ്ടിരിക്കുന്ന സ്വാതന്ത്ര്യ സമരവുമായി പ്രതിധ്വനിച്ചു, അത് ചിത്രത്തിന്റെ ബോക്സ് ഓഫീസ് വിജയത്തിലെ പ്രധാന കാരണമായി മാറി. അങ്ങനെ ഇന്ത്യൻ സിനിമയിലെ ആദ്യ ബ്ലോക്ബസ്റ്ററായി ‘കിസ്‍മത്ത്’. ലഭ്യമാകുന്ന കണക്കുകൾ പ്രകാരം 1 .6 കോടി ആണ് ചിത്രം സ്വന്തമാക്കിയത് . “കൊൽക്കത്തയിലെ ഒരു തിയേറ്ററില്‍ തുടര്‍ച്ചയായി 187 ആഴ്ചകളാണ് , ഈ സിനിമ പ്രദര്‍ശിപ്പിച്ചത്. ആദ്യമായി ബ്ലോക്ക്ബസ്റ്റർ എന്ന ഖ്യാതി മാത്രമല്ല പിന്നെയോ ഈ റെക്കോർഡ് മറികടക്കാൻ ഇന്ത്യൻ സിനിമ ലോകം കാത്തിരുന്നത് ഒന്നും രണ്ടും വര്ഷം ആയിരുന്നില്ല നീണ്ട 32 വർഷത്തോളമാണ്.
143 മിനിറ്റു ദൈർഘ്യം ഉള്ള ഈ ചിത്രത്തിന്റെ കഥ ഒരുക്കിയത് ഗ്യാന്‍ മുഖർജിയും അഗജനി കശ്‍മീരിയും ചേർന്നാണ് . ഹിന്ദുസ്ഥാനി ഭാഷയിൽ ഇറങ്ങിയ ഈ ചിത്രം പിന്നീട് 1956 ൽ തമിഴിൽ പ്രേമ പാസം എന്ന പേരിലും അതേ വര്‍ഷം തന്നെ തെലുങ്കിൽ ഭലേ രാമുഡു എന്ന പേരിലും പുനർനിർമ്മിക്കപ്പെട്ടു. ആറുവര്‍ഷങ്ങള്‍ക്കുശേഷം രാജ് കപൂറിന്റെ ‘ബാരാത്ത്’ എന്ന സിനിമയിറങ്ങേണ്ടിവന്നു 1 .6 കോടി എന്ന ഈ റെക്കോഡ് ഭേദിക്കാന്‍.
Read More: ശമ്പളമടക്കം എമ്പുരാൻ സിനിമയുടെ ബജറ്റ് എത്ര? സന്തോഷ് ടി കുരുവിള സൂചിപ്പിക്കുന്നത്