തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്റെ വ്യവസായ നയങ്ങളെ പ്രശംസിച്ച ശശി തരൂരിനെതിരേ പ്രതികരിച്ച് കെ. മുരളീധരന്‍. പാര്‍ട്ടിയുടെ നയത്തിനെ തള്ളിക്കൊണ്ട് നേതാക്കള്‍ക്ക് എല്ലാ കാര്യത്തിലും വ്യക്തിപരമായ അഭിപ്രായം പറയാനാകില്ല.
തരൂരിന്റെ നടപടി അച്ചടക്ക ലംഘനമാണ്. ഹൈക്കമാന്‍ഡാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. നാലു തവണ ജയിപ്പിച്ച പാവപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരെ തരൂര്‍ മറന്നുവെന്നും മുരളീധരന്‍ പറഞ്ഞു.