മുംബൈ: ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് കുറഞ്ഞത് 120 മുതൽ 150 വരെ ആളുകൾ മരിച്ചിട്ടുണ്ടെന്ന് ശിവസേന വക്താവും രാജ്യസഭാംഗവുമായ സഞ്ജയ് റൗട്ടിന്റെ വെളിപ്പെടുത്തൽ.
സർക്കാർ മരണക്കണക്കുകൾ മറച്ചുവെക്കുകയാണ്. സർക്കാർ ഔദ്യോഗിക കണക്ക് പ്രകാരം 30 പേരാണ്‌ മരിച്ചതെന്നും സഞ്ജയ് റൗട്ട് പറഞ്ഞു.

കുംഭമേളയിൽ പങ്കെടുക്കാൻ കേന്ദ്രസർക്കാർ ആളുകളെ ക്ഷണിക്കുന്നത് ഒരു ബിജെപി പരിപാടി പോലെയാണ്. അവിടെ എത്തിയാൽ വാഹനങ്ങൾ, ഭക്ഷണം, താമസ സൗകര്യങ്ങൾ എന്നൊക്കെ പറയുന്നു. 

എന്നാൽ അങ്ങനെയൊന്നുമില്ല എന്നതാണ് വാസ്തവം എന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ പറഞ്ഞത് 50 കോടി ആളുകൾ കുംഭമേളയിൽ പങ്കെടുത്തെന്നാണ്.
എന്നാൽ എത്ര പേർ മരിച്ചു? എപ്പോൾ കണക്ക് പുറത്തുവരും? പ്രയാഗ്‌രാജിലെ തിക്കിലും തിരക്കിലും എത്ര പേർ മരിച്ചു? കുംഭമേളയിൽ 7,000 പേരെ കാണാതായി.
 

ഈ 7,000 പേർ എവിടെ പോയി? ഇവർ മരിച്ചെന്നോ അല്ലെങ്കിൽ കാണാതായതായോ സർക്കാർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഡൽഹിയിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കണക്ക് മറച്ചുവെക്കാനും സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 പ്രയാഗ്‌രാജിലെ തിക്കിലും തിരക്കിലും 2,000-ത്തിലധികം പേർ മരിച്ചുവെന്ന് റാവത്ത് നേരത്തെ രാജ്യസഭയിൽ അവകാശപ്പെട്ടിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *