സേവിങ്സ് അക്കൗണ്ടിൽ എത്ര ബാലൻസ് ഉണ്ട്? റിപ്പോ നിരക്ക് കുറച്ചതിന് ശേഷം എത്ര പലിശ കിട്ടുമെന്ന് അറിയാം

റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതോടെ രാജ്യത്തെ ബൈക്കുകൾ വായ്പ നിരക്കുകളിലും നിക്ഷേപ നിരക്കുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. 2025 ഫെബ്രുവരി 7 ന് നടന്ന മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിൽ ആർബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിൻ്റാണ് കുറച്ചത്. രാജ്യത്തെ ബാങ്കുകളിലെ സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്കുകൾ അറിയാം 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

10 കോടി രൂപ വരെ ബാലൻസ് ഉണ്ടെങ്കിൽ പലിശ 2.70  ശതമാനം 
10 കോടിക്ക് മുകളിൽ ബാലൻസ് ഉണ്ടെങ്കിൽ പലിശ 3  ശതമാനം 

എച്ച്ഡിഎഫ്‌സി ബാങ്ക് 

50 ലക്ഷം രൂപ ബാലൻസ് ഉണ്ടെങ്കിൽ പലിശ 3 ശതമാനം
50 ലക്ഷം രൂപയിൽ കൂടുതൽ ബാലൻസ് ഉണ്ടെങ്കിൽ പലിശ 3.50  ശതമാനം

ഐസിഐസിഐ ബാങ്ക് 

50 ലക്ഷം രൂപയിൽ താഴെ ബാലൻസ് ഉണ്ടെങ്കിൽ പലിശ 3 ശതമാനം
50 ലക്ഷം രൂപയിൽ കൂടുതൽ ബാലൻസ് ഉണ്ടെങ്കിൽ പലിശ 3.50  ശതമാനം

കൊട്ടക് മഹീന്ദ്ര ബാങ്ക് 

5 ലക്ഷം രൂപ വരെ  ബാലൻസ് ഉണ്ടെങ്കിൽ പലിശ 3 ശതമാനം
5 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ ബാലൻസ് ഉണ്ടെങ്കിൽ പലിശ 3.50  
50 ലക്ഷത്തിന്കൂടുതൽ ബാലൻസ് ഉണ്ടെങ്കിൽ പലിശ 4 ശതമാനം

പഞ്ചാബ് നാഷണൽ ബാങ്ക് 

10 ലക്ഷം രൂപയിൽ താഴെ ബാലൻസ് ഉണ്ടെങ്കിൽ പലിശ 2.7  ശതമാനം
10 ലക്ഷം മുതൽ 100 ​​കോടി രൂപ വരെയുള്ള ബാലൻസ് ഉണ്ടെങ്കിൽ പലിശ 2.75%
100 കോടി രൂപയും അതിനുമുകളിലും ബാലൻസ് ഉണ്ടെങ്കിൽ പലിശ 3.00%
 

By admin

You missed