ബാമക്കോ: മാലിയിൽ അനധികൃത ഖനനത്തിനിടെ മണ്ണിടിഞ്ഞ് 48 പേർ മരിച്ചു.
ഇതിൽ ഭൂരിഭാഗവും സ്ത്രീകളാണ്. പടിഞ്ഞാറൻ പട്ടണമായ കെയിയേബയ്ക്കു സമീപം ശനിയാഴ്ചയായിരുന്നു ദുരന്തം. ചൈനീസ് കമ്പനി ഉപേക്ഷിച്ച ഖനിയിൽ സ്വർണം തേടിയിറങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്.
സ്ത്രീകളുടെ കൂട്ടം ഖനിക്കുള്ളിൽ കടന്നപ്പോൾ മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നു. രക്ഷാപ്രവർത്തനം നടക്കുന്നതായി മാലിയിലെ സർക്കാർവൃത്തങ്ങൾ പറഞ്ഞു.