ഡല്‍ഹി: മധ്യപ്രദേശിലെ ഷിയോപൂര്‍ നഗരത്തില്‍ വിവാഹ ഘോഷയാത്രയ്ക്കിടെ വരന്‍ കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതം സംഭവിച്ച യുവാവിനെ പ്രാദേശിക ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ നാഷണല്‍ സ്റ്റുഡന്റ് യൂണിയന്‍ ഓഫ് ഇന്ത്യയുടെ (എന്‍എസ്യുഐ) മുന്‍ ജില്ലാ പ്രസിഡന്റായിരുന്ന പ്രദീപ് ജാട്ട് ആണ് മരിച്ചത്
സംഭവം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇര കുതിരപ്പുറത്ത് കയറി നിരവധി ആളുകളോടൊപ്പം വേദിയിലേക്ക് പ്രവേശിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
എന്നാല്‍ പെട്ടെന്ന് കുഴഞ്ഞുവീഴുന്നു. കുതിരപ്പുറത്ത് നിന്ന് വീണ പ്രദീപിനെ എഴുന്നേല്‍പ്പിക്കാന്‍ ആളുകള്‍ ശ്രമിക്കുന്നുണ്ടെങ്കിലും പക്ഷേ ഫലമുണ്ടായില്ല.
ഷിയോപൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും പ്രദീപ് മരിച്ചതായി ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചു. വിവാഹ വേദിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് പ്രദീപ് കുതിരപ്പുറത്ത് നിന്ന് ഇറങ്ങി ഘോഷയാത്രയ്ക്കിടെ കൂടെയുണ്ടായിരുന്ന ആളുകളോടൊപ്പം നൃത്തം ചെയ്തതായി വിവരമുണ്ട്
മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ്.