ബാലയ്യയുടെ സർപ്രൈസ്: സംഗീത സംവിധായകന്‍ തമന് പോർഷെ കാർ സമ്മാനിച്ചു
ഹൈദരാബാദ്: ഡാകു മഹാരാജിന്‍റെ വിജയത്തിന് പിന്നാലെ നടൻ ബാലകൃഷ്ണ ചിത്രത്തിന്‍റെ സംഗീതസംവിധായകൻ തമൻ എസിന് ഒരു സർപ്രൈസ് ഒരുക്കിയിരുന്നു. തന്‍റെ സന്തോഷം പ്രകടിപ്പിക്കുന്നതിനായി ബാലയ്യ ഒരു പോർഷെ കാറാണ് സംഗീത സംവിധായകന് സമ്മാനിച്ചത്.
ബാലകൃഷ്ണയുടെ സോഷ്യല്‍ മീഡിയ ടീം ആണ് ഈ സമ്മാനം കൈമാറുന്നതിന്‍റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. പോസ്റ്റിൽ കാറിന്‍റെ മോഡൽ പരാമർശിച്ചിട്ടില്ലെങ്കിലും, ഇത് പോർഷെ കയെന്‍ മോഡലാണെന്നാണ് വിവരം. 2018-ൽ പുറത്തിറക്കിയ മോഡലിന് 1.27 മുതൽ 1.93 കോടി രൂപ വരെ ഓൺറോഡ് ലഭിച്ചു.
അതേസമയം ഡാകു മഹാരാജിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡാകു മഹാരാജ് ആഗോളതലത്തില്‍ 100 കോടി ക്ലബിലെത്തിയിട്ടുണ്ട്. ഫെബ്രുവരി 21 മുതല്‍ നെറ്റ്ഫ്ലിക്സിലൂടെ ഒടിടിയില്‍ എത്തും എന്ന് പ്രഖ്യാപിച്ചതും ആവേശത്തിലാക്കിയിട്ടുണ്ട്. ഡാകു മഹാരാജ് ആഗോളതലത്തില്‍ 126 കോടിയാണ് ആകെ നേടിയത്.
ബോബി കൊല്ലിയുടെ സംവിധാനത്തില്‍ 25.35 കോടിയാണ് ഓപ്പണിംഗില്‍ നെറ്റായി തെലുങ്കില്‍ നേടിയത്. എന്നാല്‍ രണ്ടാം ദിനം കളക്ഷൻ 50 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പക്ഷേ പിന്നീട് ചിത്രം വൻ തിരിച്ചുവരവ് നടത്തി. ഡാകു മഹാരാജ് ഇന്ത്യയില്‍ 107.84 കോടി രൂപയോളമാണ് നേടിയിരിക്കുന്നത് എന്നാണ് സാക്നില്‍ക്കിന്റെ കളക്ഷൻ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
വൻ ഹൈപ്പില്‍ എത്തിയ ചിത്രമായിരുന്നു. ഡാകു മഹാരാജിലെ നൃത്ത രംഗം വിവാദമായി മാറിയിരുന്നു. നന്ദാമുരി ബാലകൃഷ്‍ണയും ഉര്‍വശി റൗട്ടേലയുമാണ് രംഗത്ത് ഉള്ളത്. അനുചിതമായ സ്റ്റെപ്പുകാളാണ് വിവാദ ഗാന രംഗത്ത് എന്നാണ് വിമര്‍ശനം. ശേഖര്‍ മാസ്റ്ററാണ് നൃത്ത സംവിധാനം. സിത്താര എന്റര്‍ടെയ്‍ൻമെന്റ്‍സാണ് ചിത്രത്തിന്റെ നിര്‍മാണം.
നന്ദാമുരി ബാലകൃഷ്‍ണ നായകനായി വന്ന ചിത്രത്തില്‍ പ്രഗ്യ ജെയ്‍സ്വാള്‍, ശ്രദ്ധ ശ്രീനാഥ്, ചാന്ദിനി ചൗധരി, റിഷി, നിതിൻ മേഹ്‍ത, ആടുകളം നരേൻ, ഷൈൻ ടോം ചാക്കോ, രവി കിഷൻ, സച്ചിൻ ഖേദേകര്‍, വിവിവി ഗണേഷ്, മകരനന്ദ് ദേശ്‍പാണ്ഡേ, ഹര്‍ഷ വര്‍ദ്ധൻ, സന്ദീപ് രാജ്, ദിവി വദ്ധ്യ, രവി കലേ, ശേഖര്‍ എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. സംഗീതം നിര്‍വഹിച്ചത് തമന്‍ ആണ്.
നേടിയത് 126 കോടി, ഇനി ഒടിടിയിലേക്ക് ഡാകു മഹാരാജ്, തിയ്യതി പ്രഖ്യാപിച്ചു
മറ്റെല്ലാവരും പിന്നില്‍, തെലുങ്കിലെ സംക്രാന്തി വിന്നര്‍ ആയി വെങ്കടേഷ് ചിത്രം; 26 ദിവസത്തെ കളക്ഷന്‍