ലാലേട്ടന്റെ ബറോസിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് യു ടൂബർമാരിൽ ആരോ ഒരാൾ കളിയാക്കുന്ന ഭാഷയിൽ ചോദിച്ചപ്പോൾ ലാലേട്ടനിലെ മംഗലശ്ശേരി നീലകണ്ഠൻ തിരിച്ചുവരുന്നതായി നാം കണ്ടു.
കേവലം പണം വാരുവാൻ മാത്രമായി ലാലേട്ടനെക്കൊണ്ട് മീശ പിരിപ്പിച്ച മുതലാളി ആന്റണി പെരുമ്പാവൂർ ഇന്നിപ്പോൾ ബറോസിനെപ്പോലെ പെരുമാറുകയാണ് എന്നാണ് തിരുവനന്തപുരത്തെ നായർ ലോബിയുടെ പിണിയാളായ സുരേഷ് കുമാർ കുറ്റപ്പെടുത്തുന്നത്.
മലയാളത്തിന് ചിത്രവും കിരീടവും ഭരതവും നാടോടിക്കാറ്റും കമലദളവും താളവട്ടവും ഹിസ് ഹൈനസ് അബ്ദുല്ലയുമൊക്കെ സമ്മാനിച്ച ലാലേട്ടനെക്കൊണ്ട് ദേവാസുരവും ആറാംതമ്പുരാനും ഉസ്താദും രാവണപ്രഭുവും ലോഹവും ചന്ദ്രോത്സവവും താണ്ഡവവും ഒക്കെ ചെയ്യിപ്പിച്ചത് പണം മാത്രം മോഹിച്ചുകൊണ്ടാണ് എന്നത് അതിന്റെ പിന്നണിക്കാർ തന്നെ വെളിപ്പെടുത്തിയ സത്യങ്ങളാണ്.
കേരളത്തിലെ ചെറുപ്പക്കാരിൽ വൈകീട്ടായാൽ രണ്ടെണ്ണം വീശിയില്ലെങ്കിൽ ആണല്ല എന്ന അവബോധം വളർത്തിയെടുത്തതിന്റെ പിന്നിൽ ലാലേട്ടന്റെ മീശ പിരിയൻ സിനിമകൾ ആണെന്ന് സംവിധായകൻ രഞ്ജിത്ത് തന്നെ മനസ്സ് തുറന്നു ഏറ്റുപറഞ്ഞിരുന്നു.
ഒരു കാലയളവിൽ ലാലേട്ടന്റേതായി ഇറങ്ങിയ സിനിമകൾ വാമനപുരം ബസ്സ് റൂട്ട്, അലക്‌സാണ്ടർ ദി ഗ്രേറ്റ്, ഫോട്ടോഗ്രാഫർ, ബാബ കല്യാണി, ഫ്ലാഷ, റോക്ക് എൻ റോൾ, അലിഭായ്, കോളേജ് കുമാര, മാടമ്പി, മിഴികൾ സാക്ഷി, ആകാശഗോപുരം, റെഡ് ചില്ലീസ്, ഭഗവാൻ, എയ്ഞ്ചൽ ജോൺ, ഒരു നാൾ വരും, കാണ്ഡഹാർ, ചൈന ടൌൺ, കാസനോവ, കർമ്മയോദ്ധ, കടൽ കടന്നൊരു മാത്തുക്കുട്ടി, ലോക്പാൽ, റെഡ്‌വൈൻ, ഗ്രാൻഡ്മാസ്റ്റർ, ലേഡീസ് ആൻഡ് ജന്റിൽമാൻ, മിസ്റ്റർ ഫ്രോഡ്, കൂതറ, പെരുച്ചാഴി, രസം, ലൈല ഓ ലൈല കനൽ പോലുള്ള അലമ്പ് സിനിമകൾ തിരഞ്ഞെടുത്തതിൽ ലാലേട്ടനെക്കാൾ പങ്കുള്ളത് കൂടെ നടക്കുന്ന ആന്റണിക്കും കണക്കപ്പിള്ളക്കും ആണെന്ന് ഏവർക്കും അറിയാവുന്ന സത്യങ്ങളാണ്.
കഥ കേൾക്കാൻ അഞ്ചുലക്ഷം രൂപ എണ്ണിവാങ്ങി കഥ ഇഷ്ടമായാൽ അത് ശമ്പളത്തിൽ കുറയ്ക്കുകയും അല്ലെങ്കിൽ ആ പണം ഗോവിന്ദ ആക്കുകയും ചെയ്തപ്പോൾ നല്ലവരാരും സിനിമയുമായി ലാലേട്ടനെ സമീപിച്ചില്ല എന്നതാണ് സത്യം.
അതിന്നിടയിൽ ലാലേട്ടൻ ശരി മൂളിയ ഒരു ദൃശ്യവും പുലിമുരുകനുമൊക്കെ വന്നതുകൊണ്ട് ഇപ്പോഴും മലയാളത്തിൽ ലാലേട്ടന് ഒരു സ്ഥാനം വീണ്ടുകിട്ടിയിരിക്കുന്നു.
അക്കാലയളവിലാണ് കോമൺ വെൽത്ത് ഗെയിംസിൽ ലാലേട്ടനെ കൊണ്ട് പാട്ടു പാടിച്ച തിരുവനന്തപുരം ലോബി അദ്ദേഹത്തിനെ കൊണ്ട് ആ വെള്ളായണിയിലെ ‘കിരീടം പാടം’ വിൽപ്പിച്ച് ലാലിസത്തിന് കൈപ്പറ്റിയ പണം തിരിച്ചു കൊടുപ്പിച്ചത്.
ആ ലോബി തന്നെയാണ് കേരളത്തിലെ ആനക്കൊമ്പ് – ഇ ഡി റെയിഡുകൾക്ക് കാരണക്കാരായതും സ്വർണ്ണക്കടത്തുപോലുള്ള അനാവശ്യ കാര്യങ്ങളിൽ അവരവരുടെ രക്ഷക്കായി രാഷ്ട്രീയപാർട്ടിക്കാരുടെ പ്രീണനത്തിനായി ലാലേട്ടനെപോലെ ഒരാളെ വലിച്ചിഴച്ചതും ഒക്കെ.
ഇപ്പോൾ ലാലേട്ടന്റെ കൂടെ നടക്കുന്ന എല്ലാവരും ആ മനുഷ്യനെ കൊണ്ട് ചുടു ചോറ് വാരിച്ചു കളിക്കുകയാണ്. അതിന്നിടയിലാണ് തിരുവനന്തപുരം ലോബിക്കാർ ഒന്നടങ്കം ആർ.എസ്.എസ് അനുഭാവത്തിലേക്ക് നീങ്ങിയപ്പോൾ ആന്റണി പെരുമ്പാവൂർ -സമീർ ലോബിക്കാർ അദ്ദേഹത്തെ കൊച്ചി, ദുബായ് ആസ്ഥാനങ്ങളിലേക്ക് നീക്കിയത്.
സുരേഷ്കുമാറും, പ്രിയദർശനും, മേജർരവിയും, മണിയൻപിള്ളയും നേതൃത്വം കൊടുക്കുന്ന തലസ്ഥാനലോബിക്കാരുടെ കയ്യിൽ നിന്നും ലാലേട്ടൻ എന്നെന്നേക്കുമായി നീങ്ങിത്തുടങ്ങിയിരിക്കുന്നു എന്ന് മനസിലാക്കിയപ്പോൾ കണക്കപിള്ള പടച്ചുവിടുന്ന കളികളാണ് നമ്മളൊക്കെ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.
ആട്ടിൻകുട്ടികളെ കൊണ്ട് ഇടികൂടി അതിന്റെ രക്തം കുടിക്കുകയാണ് ലാലേട്ടന്റെ സ്വന്തം കണക്കപിള്ള.
നമ്മളൊന്നും കാണുന്നതോ കേൾക്കുന്നതോ ആയ കളികൾ അല്ല ഈ സിനിമാക്കാരുടെ ഇടയിൽ അരങ്ങേറുന്നത്.
ആനക്കൊമ്പ് റെയ്‌ഡ്മുതൽ നടിയെ ആക്രമിച്ചതിന് ശേഷമുള്ള സംഭവികാസങ്ങളും കൊച്ചിയിലെ മയക്കുമരുന്ന് ലോബികളും ന്യു ജെൻ സിനിമാക്കാരുടെ കളികളും സ്വർണ്ണക്കടത്തും ഡോളർ കടത്തും എല്ലാമെല്ലാമായും ഈ സിനിമാക്കാർ നേരിട്ടും അല്ലാതെയും കൈകടത്തിയിട്ടുണ്ട് എന്നത് കേരളം ഭരിക്കുന്നവർക്കും പോലീസ് ഏമാന്മാർക്കും നന്നായറിയാം.
അതുകൊണ്ടാണ് കൂടുതൽ സിനിമാക്കാർ എംഎൽഎ ആകുവാനും എംപി ആകുവാനും രാഷ്ട്രീയം കളിക്കുവാനും ഒക്കെ മുന്നിട്ടിറങ്ങി വരുന്നത്. ഏറ്റവും സേഫ് ആയ മേഖല രാഷ്ട്രീയമാണെന്നു മനസ്സിലാക്കി തന്നെയാണ് അവർ ഇക്കളിൽ കളിക്കുന്നതും.
മലയാളത്തിന്റെ മഹാനടൻ മുതൽ ഏറ്റവും ചെറിയ നടന്മാർ നടിമാർ വരെ ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ് ഇപ്പോഴത്തെ ലഹരിമാഫിയ. അതുകൊണ്ടാണ് ആ ഈയടുത്ത് ഒരു കേസിൽ നിന്നും ഒരു നടൻ വളരെ ഭംഗിയായി ഊരിപ്പോന്നത്.
സ്വന്തം മകന്റെ പേര് വലിച്ചിഴക്കപ്പെടും എന്ന് മനസിലാക്കിയ മഹാനടൻ ലഹരി കേസിൽ പെട്ട നടന് പൂർണ്ണപിന്തുണ അറിയിക്കുകയായിരുന്നു.
കേസിൽ മറ്റുള്ളവരുടെ പേരുകൾ വരാതിരിക്കുവാൻ ഭീഷ്മ പോലുള്ള സിനിമകളിൽ ആ നടനും തുല്യ കഥാപാത്രത്തെ സംഭാവന ചെയ്യുകയായിരുന്നു.
എല്ലാവരും പുണ്യാളൻ വേഷം മറയാക്കിക്കൊണ്ട് എല്ലാ തെമ്മാടിത്തരങ്ങളും കാണിച്ചുകൂട്ടുന്നത് ആരും അറിയില്ലെന്ന വിശ്വാസത്തിലാണ്. പാവപ്പെട്ട ഫാൻസുകാർ ഇവരെയൊക്കെ പടച്ചോനാക്കി കൊണ്ടുനടക്കുന്നത് കാണുമ്പോൾ വിഷമമാണ് തോന്നുന്നത്.
കൊച്ചി കേന്ദ്രമാക്കി അരങ്ങേറുന്ന ഒട്ടേറെ ഗുണ്ടാ അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും ഒക്കെ പിറകിൽ ചില അദൃശ്യ ശക്തികൾ ഉണ്ട്. ചില വിശ്വനാഥന്മാർ ഇപ്പോഴും കൊച്ചിയെ ഭരിക്കുന്നു എന്ന് വേണം കരുതുവാൻ.
അവരിപ്പോൾ സിനിമ രാഷ്ട്രീയ മേഖലകളെയും നിയന്ത്രിക്കുന്നു.
എന്തിനധികം പറയുന്നു സർക്കാരിന്റെ ഖജനാവ് നിയന്ത്രിക്കുന്നതിൽ വരെ ആ അദൃശ്യനായ വിശ്വനാഥൻ ഉണ്ട് എന്നതാണ് കേരളത്തിന്റെ ഏറ്റവും അപകടം നിറഞ്ഞ വസ്തുത .
ബറോസ് കാരണമുണ്ടായ കോലാഹലങ്ങളിൽ ഡീഗ്രേഡിങ്‌കാർ രക്ഷപ്പെട്ടു എന്ന് പറഞ്ഞുകൊണ്ട് ഡിഗ്രെഡർ ദാസനും പണം മാത്രം നോക്കി സിനിമയെടുത്താൽ ബറോസുകൾ കുഞ്ഞാലിമരക്കാരുടെ വേഷത്തിൽ വരുമെന്ന വിശ്വാസത്തിൽ വ്ലോഗർ വിജയനും