തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യം പൗഡുകോണത്ത് 11 വയസുകാരി തൂങ്ങിമരിച്ച നിലയില്‍. വീടിനുള്ളിലെ ജനലില്‍ റിബണ്‍ കൊണ്ട് കഴുത്തില്‍ കുരുക്കിട്ടതായി കണ്ടെത്തി.
കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടികൾ തമ്മൽ കളിക്കുന്നതിനിടെ സംഭവിച്ചതാകാമെന്നാണ് നിഗമനം.
ഉച്ചയ്ക്ക് രണ്ടരയോടെ ആണ് സംഭവമുണ്ടായത്. ഇളയ കുട്ടിയാണ് വിവരം അയല്‍ക്കാരെ അറിയിച്ചത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാരെത്തി റിബണ്‍ മുറിച്ച് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.