ഡൽഹി: ഡൽഹി റെയില്‍വേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. അഞ്ച് പേരുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.
അഞ്ച് പേര്‍ മരിച്ചത് ശ്വാസം മുട്ടിയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആന്തരിക രക്തസ്രാവം ഉണ്ടായതായും റിപ്പോര്‍ട്ടിലുണ്ട്.
ഡൽഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കുംതിരക്കിലും പെട്ട് 18 പേര്‍ക്കാണ് ദാരുണാന്ത്യമുണ്ടായത്. പ്രയാഗ് രാജിലെ കുംഭമേളയിലേക്കുള്ള യാത്രക്കാര്‍ കൂട്ടത്തോടെ റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിയതാണ് ദുരന്തത്തിലേക്ക് വഴിവെച്ചത്.
റെയില്‍വേ സ്റ്റേഷനിലെ 14, 15 പ്ലാറ്റ്‌ഫോമുകളില്‍ ശനിയാഴ്ച രാത്രി 9.55 നാണ് സംഭവം. അപകടത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെയാണ് മരിച്ചത്. അന്‍പതിലധികം പേര്‍ക്ക് പരുക്കുണ്ട്.
ട്രെയിന്‍ വൈകിയെത്തിയതും പ്ലാറ്റ്‌ഫോം മാറിയതും തിരക്ക് വര്‍ധിപ്പിച്ചുവെന്നാണ് വിവരം. അതേസമയം, സംഭവത്തില്‍ റെയില്‍വേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ചീഫ് സെക്രട്ടറിക്കും കമ്മീഷണര്‍ക്കും ലഫ്. ഗവര്‍ണര്‍ അടിയന്തര നടപടിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.