ജാമ്യമില്ലാ കേസിലെ പ്രതിയായ എസ്എഫ്ഐ നേതാവ് ഡി സോൺ കലോത്സവ വേദിയിൽ; സംഘർഷമുണ്ടാക്കാനുള്ള ശ്രമമെന്ന് കെഎസ്‍യു

കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാല ഡി സോൺ കലോത്സവം അലങ്കോലപ്പെടുത്താനുള്ള ശ്രമം എസ് എഫ് ഐ തുടരുന്നതായി കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ. കലോത്സവത്തിലെ സംഘർഷത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത എസ് എഫ് ഐ  നേതാവ് ഇന്ന് പുനരാരംഭിച്ച കലോത്സവ വേദിയിലെത്തിയത് മനഃപൂർവ്വം സംഘർഷം സൃഷ്ടിക്കാനാണ് എന്നും കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് പറഞ്ഞു. ആറാം പ്രതിയായ എസ് എഫ് ഐ നേതാവ് അഷ്റഫാണ് കലോത്സവം നടക്കുന്ന മാളാ ഹോളിഗ്രേസ് കോളേജിലെത്തിയത്.

ഡി സോൺ കലോത്സവത്തിലെ സംഘർഷം; കെഎസ്‍യുക്കാരെ ആംബുലൻസിൽ കയറ്റിയ ഇൻസ്പെക്ടറിന് സസ്‌പെൻഷൻ

അഷ്റഫിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായില്ലെന്ന് മാത്രമല്ല ഓടി രക്ഷപെടാൻ അവസരമൊരിക്കില്ലെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് കുറ്റപ്പെടുത്തി. എസ് എഫ് ഐ ഇത്തരം വില കുറഞ്ഞ സമീപനങ്ങളിൽ നിന്ന് പിന്മാറണമെന്നും ഡി സോൺ  കലോത്സവം ഭംഗിയായി പൂർത്തിയാക്കുമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin