അഹമ്മദാബാദ്: രഞ്ജി ട്രോഫി ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ എത്തുക എന്ന സ്വപ്നവുമായി കേരളം തിങ്കളാഴ്ച ഗുജറാത്തിനെ നേരിടും. അഹമ്മദാബാദ് – മൊട്ടേറ – നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വച്ച് രാവിലെ 9.30 നാണ് മത്സരം ആരംഭിക്കുക. 
രഞ്ജി ചരിത്രത്തില്‍ ഇത് രണ്ടാം തവണ മാത്രമാണ് കേരളം സെമി ഫൈനൽ കളിക്കുന്നത്. ഇതിന് മുൻപ് 2018-19 സീസണിലാണ് കേരളം രഞ്ജി ട്രോഫി സെമി ഫൈനൽ കളിച്ചത്. അന്ന് വിദർഭയായിരുന്നു എതിരാളികൾ. 

ക്വാർട്ടർ ഫൈനലിൽ ആദ്യ ഇന്നിം​ഗ്സിലെ ഒരു റൺസിന്റെ ലീഡിന്റെ ബലത്തിൽ ജമ്മു കാശ്മീരിനെ മറികടന്നാണ് കേരളം സെമിയിലേക്കെത്തുന്നത്. 

കഴിഞ്ഞ 8 മത്സരങ്ങളിലെ മികവ് ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേരളം ഇന്ന് കളിയ്ക്കാനിറങ്ങുന്നത്. 
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടിയ സൽമാൻ നിസാർ, മൊഹമ്മദ് അസറുദ്ദീൻ, നിധീഷ് എം.ഡി, ജലജ് സക്സേന, അക്ഷയ് ചന്ദ്രൻ ഉൾപ്പെടെയുള്ളവർ മികച്ച ഫോമിൽ ആണെന്നുള്ളത്‌ കേരളത്തിന്റെ സാധ്യതകളെ വർദ്ധിപ്പിക്കുന്നു. 

By admin

Leave a Reply

Your email address will not be published. Required fields are marked *