കോട്ടയം: ട്രംപിന്റെ ലിക്കര്‍ പോളിസിയോടെ ജാക് ഡാനിയേല്‍സ്, ജിംബീം, വുഡ്ഫോര്‍ഡ്സ് റിസര്‍വ് തുടങ്ങിയ മദ്യ നിര്‍മാണ കമ്പനികള്‍ ഇന്ത്യയില്‍ നിന്ന് പ്രതീക്ഷിക്കുന്നത് കോടികളുടെ വരുമാനം.
അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വിസ്‌കി ബ്രാന്‍ഡുകള്‍ക്ക് ഇന്ത്യയില്‍ വിലകുറയുകയും ചെയ്യും.
ലോകത്തെ തന്നെ ഏറ്റവും ജനപ്രിയ ബ്രാന്‍ഡുകളിലൊന്നായ ജാക് ഡാനിയേല്‍സ്, ജിം ബീം തുടങ്ങിയവയുടെ വിലയില്‍ വലിയ മാറ്റമാണ് വരാന്‍ പോകുന്നത്
ബാര്‍ബണ്‍ വിസ്‌കിയുടെ ഇറക്കുമതി തീരുവയില്‍ 50 ശതമാനം വെട്ടിക്കുറയ്ക്കല്‍ ഇന്ത്യ നടത്തിയതോടെയാണ് വില കുറയാന്‍ വഴിയൊരുങ്ങിയത്.
150 ശതമാനമായിരുന്നു ഈ വിസ്‌കികളുടെ ഇറക്കുമതി തീരുവ. ഇതില്‍ 50 ശതമാനമാണ് ഇന്ത്യ കുറച്ചത്.2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ ഇറക്കുമതി ചെയ്തത് 2.4 മില്യണ്‍ യു.എസ്. ഡോളറിനുള്ള അമേരിക്കന്‍ വിസ്‌കിയാണ്.
അമേരിക്കയില്‍ ഇക്കാലയളവില്‍ വിറ്റഴിച്ചത് 0.75 മില്യണ്‍(യു.എസ്. ഡോളര്‍), യു.എ.ഇ -0.54 മില്യണ്‍, ഇറ്റലി 0.23 എന്നിങ്ങനെയാണ് ഇറക്കുമതി ചെയ്ത്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന വിദേശ മദ്യത്തിന്റെ നാലിലൊന്നും അമേരിക്കന്‍ ബാര്‍ബണ്‍ വിസ്‌കിയാണ്. ഇന്ത്യ നികുതി വെട്ടിക്കുറച്ചത് യു.എസിലും വിസ്‌കി പ്രേമികള്‍ക്കും ഗുണം ചെയ്യും.
ബാര്‍ബണ്‍ വിസ്‌കികള്‍ക്ക് ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ അമിത നികുതിയാണ് ഈടാക്കുന്നതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നികുതി കുറയ്ക്കാന്‍ ഇന്ത്യ തയാറായത്.
ചോളം, ഗോതമ്പ്, മാള്‍ട്ട് എന്നിവയില്‍ നിന്ന് നിര്‍മിക്കുന്നതാണ് ബാര്‍ബണ്‍ വിസ്‌കി. യു.എസിലെ ഏറ്റവും പ്രശസ്തമായ മദ്യമാണിത്. കൃത്രിമ നിറമോ മണമോ രുചീയോ ഇതില്‍ ചേര്‍ക്കുന്നില്ല. 51 ശതമാനവും ധാന്യമാണ് ഇതിന്റെ നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്
ജാക് ഡാനിയേല്‍സ്, ജിംബീം, വുഡ്ഫോര്‍ഡ്സ് റിസര്‍വ് തുടങ്ങിയവാണ് ഇന്ത്യയില്‍ ലഭ്യമായ ബാര്‍ബണ്‍ വിസ്‌കി ബ്രാന്‍ഡുകള്‍. കെന്റക്കി, ടെന്നസി സംസ്ഥാനങ്ങളിലാണ് ഇവ കൂടുതലായി നിര്‍മിക്കുന്നത്.