മുംബൈ: ഐപിഎല്‍ 2025ന്റെ ഔദ്യോഗിക ഷെഡ്യൂള്‍ പുറത്ത്. മാര്‍ച്ച് 22ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവും തമ്മിലാണ് ഉദ്ഘാടന മത്സരം. കൊല്‍ക്കത്തയിലാണ് ആദ്യ പോരാട്ടം.
23ന് രണ്ട് ആവേശ മത്സരങ്ങളാണ് നടക്കുന്നത്. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം.
സണ്‍റൈസേഴ്സ് ഹൈദരാബാദും രാജസ്ഥാന്‍ റോയല്‍സും തമ്മിലാണ് ആദ്യ മത്സരം. ഉച്ചകഴിഞ്ഞ് ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും.
മെയ് 20നാണ് ഒന്നാം ക്വാളിഫയര്‍. എലിമിനേറ്റര്‍ മെയ് 21ന് നടക്കുമ്പോള്‍ രണ്ടാം ക്വാളിഫയര്‍ 23നാണ് നടക്കുന്നത്. മെയ് 25നാണ് ഫൈനല്‍.
ഒന്നാം ക്വാളിഫയറും എലിമിനേറ്ററും ഹൈദരാബാദില്‍ നടക്കുമ്പോള്‍ രണ്ടാം ക്വാളിഫയറും ഫൈനലും കൊല്‍ക്കത്തയിലാണ് നടക്കുക.