ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്ന കുടുംബങ്ങൾ; ഒന്നാമത് ഈ ഇന്ത്യൻ കുടുംബം

ലോകത്തിന്റെ ശ്രദ്ധയിലേക്ക് ഇന്ത്യക്കാർ എത്തുന്നത് അവരുടെ കഴിവുകൾകൊണ്ട് തന്നെയാണ്. ഒപ്പം തന്നെ എടുത്തുപറയേണ്ട ഒന്നാണ് അവരുടെ വ്യവസായത്തിലുള്ള മിടുക്ക്. ഏഷ്യയിലെ ഏറ്റവും സമ്പന്നരായ കുടുംബങ്ങളുടെ പട്ടിക നോക്കിയാൽ ഇത് മനസിലാകും. ഏഷ്യയിലെ ഏറ്റവും സമ്പന്നരായ 20 കുടുംബങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ഒരു കുടുംബമാണ് ഒന്നാമത്. ഒപ്പം രാജ്യത്തെ തന്നെ മറ്റ് ആര് കുടുംബങ്ങളും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 

 ഏഷ്യയിലെ ഏറ്റവും സമ്പന്ന കുടുംബങ്ങൾ

അംബാനി കുടുംബം

ഏഷ്യയിലെ ഏറ്റവും സമ്പന്നമായ കുടുംബമാണ് അംബാനിയുടേത്. ബ്ലൂംബെർഗ് പുറത്തുവിട്ട പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള അംബാനി കുടുംബത്തിന്റെ ആസ്തി 90.5 ബില്യൺ ഡോളർ ആണ്. അതായത്, ഏകദേശം 7.85 ലക്ഷം കോടി രൂപ. 

ചീരവനോണ്ട് കുടുംബം

തായ്‌ലൻഡിലെ ചീരവനോണ്ട് കുടുംബം ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 42.6 ബില്യൺ ഡോളർ അതായത് ഏകദേശം 3.70 ലക്ഷം കോടി രൂപയാണ് ഈ കുടുംബത്തിന്റെ ആസ്തി. ഇത് അംബാനിയുടെ മൊത്തം സമ്പത്തിൻ്റെ പകുതിയിൽ താഴെയാണ് എന്നുള്ളതാണ് ശ്രദ്ധേയം. 

ഹാർട്ടോണോ കുടുംബം

ഇന്തോനേഷ്യയിലെ ഹാർട്ടോണോ കുടുംബം ആണ് മൂന്നാം സ്ഥാനത്തുള്ളത്. 42.2 ബില്യൺ ഡോളർ ആണ് ഇവരുടെ ആസ്തി അതായത്, ഏകദേശം 3.66 ലക്ഷം കോടി രൂപ. ഈ കുടുംബത്തിൻ്റെ മൂന്നാം തലമുറയാണ് ഇപ്പോൾ ബാങ്ക് സെൻട്രൽ ഏഷ്യ പ്രവർത്തിപ്പിക്കുന്നത്. 

മിസ്ത്രി കുടുംബം

ഇന്ത്യയിലെ മിസ്ത്രി കുടുംബമാണ് നാലാം സ്ഥാനത്തുള്ളത്.  37.5 ബില്യൺ ഡോളറിൻ്റെ ആസ്തിയാണ് കുടുംബത്തിനുള്ളത്. അതായത് ഏകദേശം 3.25 ലക്ഷം കോടി രൂപ. 

ക്വോക്ക് കുടുംബം

ഹോങ്കോങ്ങിലെ ക്വോക്ക് കുടുംബം പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. 35.6 ബില്യൺ ഡോളർ ആണ് ഇവരുടെ ആസ്തി. അതായത് ഏകദേശം  3.09 ലക്ഷം കോടി രൂപ. 

സായ് കുടുംബം

കാഥേ ഫിനാൻഷ്യൽ, ക്യൂബൺ ഫിനാൻഷ്യൽ എന്നിവയുടെ ഉടമകളായ  തായ്‌വാനിലെ സായ് കുടുംബം ആറാം സ്ഥാനത്താണ്.  കുടുംബത്തിൻ്റെ ആകെ ആസ്തി 30.9 ബില്യൺ ഡോളറാണ്. അതായത് ഏകദേശം 2.68 ലക്ഷം കോടി രൂപ. 

ജിൻഡാൽ കുടുംബം

ഇന്ത്യയിലെ ജിൻഡാൽ കുടുംബം ഏഴാം സ്ഥാനത്താണ്. 28.1 ബില്യൺ ഡോളർ ആണ് ഇവരുടെ ആസ്തി. അതായത് 2.43 ലക്ഷം കോടി രൂപ. 

യോവിദ്യ കുടുംബം

തായ് കുടുംബമായ യോവിദ്യയുടെ മൊത്തം ആസ്തി 25.7 ബില്യൺ ഡോളറാണ്. അതായത് ഏകദേശം 2.23 ലക്ഷം കോടി രൂപ. 

ബിർള കുടുംബം

ഒമ്പതാം സ്ഥാനത്താണ് ഈ ഇന്ത്യൻ കുടുംബം. ഏഷ്യയിലെ ഏറ്റവും സമ്പന്നരായ 10 കുടുംബങ്ങളിൽ ഇടം നേടുന്ന മൂന്നാമത്തെ ഇന്ത്യൻ കുടുംബമാണ് ഇവർ.

ലീ കുടുംബം

ലോകത്തിലെ ഏറ്റവും വലിയ ടെക്‌നോളജി കമ്പനികളിലൊന്നായ സാംസംഗിന്റെ പിന്നിലുള്ള ബുദ്ധികേന്ദ്രമാണ് ദക്ഷിണ കൊറിയയിലെ ഈ കുടുംബം. 22.7 ബില്യൺ ഡോളർ ആണ്. അതായത് ഏകദേശം 1.97 ലക്ഷം കോടി രൂപ. 

By admin