ഗാസയിൽ ബന്ദികളാക്കിയിരുന്ന മൂന്ന് ഇസ്രയേലികളെ ഹമാസ് ശനിയാഴ്ച്ച മോചിപ്പിച്ചു. അവർ ഇസ്രയേലിൽ പ്രവേശിച്ചതായി ഇസ്രയേലി സേന ഐ ഡി എഫ് അറിയിച്ചു.ഇസ്രയേലി ജയിലുകളിൽ നിന്നു 369 പലസ്തീൻകാരെ പകരമായി വിട്ടയച്ചു. അവരിൽ പേർ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചു വന്ന 36 പേരും 333 പേർ 2023 ഒക്ടോബർ 7നു ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തെ തുടർന്നു ഐ ഡി എഫ് അറസ്റ്റ് ചെയ്തവരുമാണ്.  വെടിനിർത്തൽ കരാർ അനുസരിച്ചു ആറാമത്തെ മോചനങ്ങളാണ് ഇവ.ബന്ദികളിൽ ഒരാൾ ഇസ്രയേലി-അമേരിക്കൻ പൗരനാണ്: സഗുയി ഡെക്കൽ-ചെൻ (36). മറ്റൊരാൾ ഇസ്രയേലി-റഷ്യൻ അലക്സാന്ദ്രേ സാഷ ട്രൗഫാനോവ് (29). മൂന്നാമൻ ഇസ്രയേലി-അര്ജന്റീനിയൻ ഇയർ ഹോൺ (46).ട്രൗഫാനോവിനേയും അമ്മയെയും അമ്മൂമ്മയേയും അവരുടെ പങ്കാളിയെയും ഒന്നിച്ചാണ് ഹമാസ് തട്ടിക്കൊണ്ടു പോയത്. മറ്റു മൂവരെയും 2023ൽ വിട്ടിരുന്നു. അദ്ദേഹത്തിന്റെ പിതാവ് തട്ടിക്കൊണ്ടു പോകലിനിടയിൽ കൊല്ലപ്പെട്ടു.
ഡെക്കൽ-ചെന്നിന്റെ സഹോദരൻ ഐറ്റൺ ഇപ്പോഴും ബന്ദിയാണ്. ഇസ്രയേൽ മോചിപ്പിച്ച പലസ്തീൻകാർ റമല്ല കൾച്ചറൽ പാലസിന്റെ മുറ്റത്തു എത്തിയപ്പോൾ ആയിരങ്ങൾ ആർത്തു വിളിച്ചു.
 
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *