ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രശംസയ്ക്ക് പിന്നാലെയാണ് തരൂരിന്‍റെ വാക്കുകള്‍. ‘‘മോദിയോട് വിലപേശല്‍ എളുപ്പമല്ല. അക്കാര്യത്തില്‍ അദ്ദേഹം എന്നേക്കാളും കടുപ്പക്കാരനും മെച്ചപ്പെട്ടയാളുമാണ്’’ എന്നായിരുന്നു ട്രംപിന്‍റെ വാക്കുകൾ. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ട്രംപ് അങ്ങനെ ഇന്ത്യന്‍ പ്രധാനമന്ത്രിയെ കുറിച്ച് പറഞ്ഞുവെങ്കില്‍, അതു വെറുതെയാവില്ലെന്നായിരുന്നു തരൂരിന്റെ പ്രതികരണം.
‘ഞങ്ങളുടെ ജനങ്ങളെ നിങ്ങള്‍ക്ക് അപമാനിച്ചയയ്ക്കാന്‍ കഴിയില്ലെന്ന് അടച്ചിട്ട മുറിക്കുള്ളില്‍ മോദി തീര്‍ച്ചയായും ട്രംപിനോട് പറഞ്ഞിട്ടുണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്. അനധികൃതമായി കുടിയേറിയവരെ നിങ്ങള്‍ക്ക് തിരികെ ഇന്ത്യയിലേക്ക് അയയ്ക്കാം, ഞങ്ങള്‍ അവരെ നോക്കും, അവര്‍ ഞങ്ങളുടെ പൗരന്മാരാണ്. കയ്യില്‍ വിലങ്ങും കാലില്‍ ചങ്ങലയുമിട്ട് സൈനിക വിമാനത്തില്‍ അവരെ അയയ്ക്കുന്നത് ശരിയല്ല എന്ന് മോദി കൃത്യമായി പറഞ്ഞിട്ടുണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്. വാസ്തവം അറിയില്ല’’ – തരൂർ പറഞ്ഞു.
ട്രംപ്–മോദി കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് പ്രതീക്ഷയ്ക്ക് വകയുള്ള വാര്‍ത്തകളാണെന്നും തരൂർ പറഞ്ഞു. താരിഫുകളെ ബന്ധപ്പെട്ട് കുറച്ചു കൂടി ഗൗരവമായ ചര്‍ച്ചകള്‍ ആവശ്യമാണ്. ഒക്ടോബറോടെ താരിഫ് സംബന്ധിച്ച വിഷയത്തില്‍ ഇന്ത്യയ്ക്ക് അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലെങ്കില്‍ നമ്മുടെ കയറ്റുമതിയെ സാരമായി അത് ബാധിക്കുമെന്നും തരൂർ പറഞ്ഞു.
തരൂരിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് കനയ്യ കുമാറും രംഗത്തെത്തി. മോദി ട്രംപ് ഉഭയകക്ഷി ചർച്ച നല്ലതാണെന്നും 140 കോടി ജനങ്ങളുള്ള ഇന്ത്യയിൽ വ്യാപാര സാധ്യതകളേറെയെന്നും കനയ്യ കുമാർ പറഞ്ഞു. രാജ്യത്തെ ജനങ്ങളെ മനുഷ്യത്വരഹിതമായി കൊണ്ടുവരുന്നതിലാണ് ആശങ്ക. രാജ്യവും പൗരന്മാരും അപമാനിക്കപ്പെടുമ്പോൾ സർക്കാർ വ്യക്തമായ നിലപാടെടുക്കണം. സൗഹൃദരാജ്യം ഇങ്ങനെയാണോ പെരുമാറുകയെന്നും കുടിയേറ്റക്കാരെ കൊണ്ടുവരാൻ ഇന്ത്യയ്ക്ക് വിമാനം വിടാമായിരുന്നുവെന്നും കനയ്യ കുമാർ പറഞ്ഞു.https://i0.wp.com/eveningkerala.com/wp-content/uploads/2022/07/cropped-ev-logo.jpg?fit=32%2C32&ssl=1
DELHI NEWS
eveningkerala news
eveningnews malayalam
India
KERALA
Kerala News
LATEST NEWS
PM modi
POLITICS
sasi tharoor
THIRUVANTHAPURAM
കേരളം
ദേശീയം
വാര്‍ത്ത