മലപ്പുറം ∙ പുത്തനങ്ങാടിയിൽ 7 പേരെ കടിച്ച തെരുവു നായ ചത്ത നിലയിൽ. പുത്തനങ്ങാടിക്കു സമീപം മണ്ണംകുളത്താണ് നായയുടെ ജഡം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണു നാടിനെ നടുക്കിയ തെരുവു നായ ആക്രമണം നടന്നത്. തിരക്കുള്ള പ്രദേശത്തു വച്ചായിരുന്നു തെരുവു നായ 7 പേരെ ആക്രമിച്ചത്.
അമ്മയുടെ തോളിൽ കിടന്ന കുഞ്ഞിനെയാണു നായ ആദ്യം ചാടി കടിച്ചത്. 6 മാസം പ്രായമുള്ള കുട്ടിയെ ഉൾപ്പെടെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയെ കടിച്ച നായ പിന്നീട് ആളുകൾക്കിടയിലേക്ക് ഓടിനടന്നു പലരെയും കടിക്കുകയായിരുന്നു. പലരുടെയും ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളാണുള്ളത്.https://i0.wp.com/eveningkerala.com/wp-content/uploads/2022/07/cropped-ev-logo.jpg?fit=32%2C32&ssl=1
dog
dog attack
eveningkerala news
KERALA
Kerala News
LATEST NEWS
LOCAL NEWS
MALABAR
MALAPPURAM
malappuram news
കേരളം
ദേശീയം
വാര്‍ത്ത