ന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാരുമായി അമേരിക്കയിൽ നിന്നുള്ള രണ്ടാമത്തെ വിമാനം ശനിയാഴ്ചയെത്തും.
119 കുടിയേറ്റക്കാരുമായിട്ടാണ് വിമാനം അമൃത്സറിലെ ശ്രീ ഗുരുരാംദാസ്ജി അന്തർദേശീയ വിമാനത്താവളത്തിൽ വന്നിറങ്ങുക.
ആദ്യവിമാനത്തിൽ ഇന്ത്യക്കാരെ ചങ്ങലക്കിട്ട് കൊണ്ടുവന്നത് വലിയ വിവാദമായിരുന്നു.
രണ്ടാമത്തെ വിമാനവും പഞ്ചാബിൽ ഇറക്കുന്നതിൽ സംസ്ഥാനസർക്കാർ കേന്ദ്രത്തെ പ്രതിഷേധം അറിയിച്ചിരുന്നു.
കഴിഞ്ഞ മാസമാണ് അമേരിക്കയിൽ നിന്നും പുറത്താക്കിയ അനധികൃത കുടിയേറ്റക്കാരുമായി ആദ്യ വിമാനം പഞ്ചാബിലെ അമൃത്സറിൽ ഇറങ്ങിയത്.