ആലപ്പുഴ: അന്യായമായ പോലീസ് റിക്കവറിയെ തുടർന്ന് ആലപ്പുഴ ജില്ലയിൽ മുഹമ്മയിലെ സ്വർണ്ണവ്യാപാരി മരണപ്പെട്ട സംഭവുമായി ബന്ധപ്പെട്ട സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന് ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർമർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി നസീർ പുന്നക്കൽ ആവശ്യപ്പെട്ടു.
അന്യായമായ പോലീസ് റിക്കവറി അവസാനിപ്പിക്കുക, ഇ-വേബിൽ പരിധി ഉയർത്തുക, മുഹമ്മയിൽ മരണപ്പെട്ട രാധാകൃഷ്ണൻ്റെ കുടുബത്തിന് ധനസഹായം നൽകുക തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ച് 25 ന് സെക്രട്ടറിയേറ്റ് പടിക്കൽ സംഘടന ധർണ്ണ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
രാധാകൃഷ്ണൻ്റെ കുടുബത്തിന് ഓൾകേളെ ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ അടിയന്തിരസഹായമായി 50,000 രൂപ നൽകാൻ തീരുമാനിച്ചതായി നസീർ പറഞ്ഞു

By admin

Leave a Reply

Your email address will not be published. Required fields are marked *