കൊച്ചി: ഐടി രംഗത്ത് ഒരു ജോലി നേടാൻ സഹായിക്കുന്ന സാങ്കേതികവിദ്യകളില്‍ നൈപുണ്യം നൽകാനായി ഐസിടി അക്കാദമി ഓഫ് കേരളയും ലോസ് ആൻഡെസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജിയും സഹകരിച്ച് ഇന്‍ഡസ്ട്രി റെഡിനസ് പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നു.
തൊഴില്‍രംഗത്ത് നിലവില്‍ ഏറെ സാധ്യതകളുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ്, സൈബര്‍ സെക്യൂരിറ്റി എന്നിവയിലാണ് ഈ ഓഫ്‌ലൈന്‍ കോഴ്‌സുകള്‍ നല്‍കുക.
സാങ്കേതികവിദ്യാധിഷ്ടിതമായ തൊഴിൽ വിപണിക്ക് യോജിച്ച ആഗോളാംഗീകാരമുള്ള പാഠ്യപദ്ധതിയാണ് ഇതിനായി സ്വീകരിക്കുന്നത്.
വ്യവസായമേഖലയുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ഉയര്‍ന്ന നിലവാരമുള്ള പരിശീലനം നല്‍കുന്നതില്‍ ഐസിടി അക്കാദമി എന്നും മുന്‍പന്തിയിലുണ്ട്.
ലോസ് ആൻഡെസുമായുള്ള സഹകരണം, പഠിതാക്കളുടെ പഠനാനുഭവം മെച്ചപ്പെടുത്തുകയും ആഗോള വീക്ഷണങ്ങളും വിഭവങ്ങളും അവര്‍ക്ക് പ്രാപ്യമാക്കുകയും ചെയ്യുന്നു. ഇതിന് പുറമേ, പഠിതാക്കള്‍ക്ക് അണ്‍സ്റ്റോപ്പില്‍ നിന്നുള്ള പഠന സബ്സ്‌ക്രിപ്ഷനും ലഭിക്കും.
125 മണിക്കൂര്‍ ഇന്റേണ്‍ഷിപ്പിനൊപ്പം മൂന്ന് മാസം (375 മണിക്കൂര്‍) നീണ്ടുനില്‍ക്കുന്ന ഈ സര്‍ട്ടിഫൈഡ് സ്‌പെഷ്യലിസ്റ്റ് പ്രോഗ്രാമുകള്‍ മികച്ചൊരു പഠനാനുഭവം വാഗ്ദാനം ചെയ്യുന്നു.
വ്യവസായ മേഖലയ്ക്ക് ആവശ്യമായ പരിശീലനം, പതിവ് പ്രവൃത്തിദിന ക്ലാസുകള്‍, അഭിമുഖങ്ങള്‍ നേരിടുന്നതിന് ആവശ്യമായ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള മൊഡ്യൂളുകള്‍ എന്നിവയാണ് ഈ പ്രോഗ്രാമുകളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
യഥാര്‍ത്ഥ സാഹചര്യങ്ങളില്‍ പഠിതാക്കള്‍ക്ക് അവരുടെ അറിവ് പ്രയോഗിക്കാന്‍ അനുവദിക്കുന്ന ഒരു ക്യാപ്സ്റ്റോണ്‍ പ്രോജക്‌റ്റോടെയാണ് പ്രോഗ്രാമുകള്‍ അവസാനിക്കുന്നത്.
എറണാകുളത്തെ കച്ചേരിപ്പടിയിലെ ഹോളി ഫാമിലി ചര്‍ച്ചിലെ ലോസ് ആൻഡെസ് ഹബ്ബിലാണ് ക്ലാസുകള്‍ നടക്കുക. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: ictkerala.org/forms/interest-la
പ്രോഗ്രാമുകള്‍ക്കായി 2025 ഫെബ്രുവരി 22 വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: +91 62 828 76659 എന്ന നമ്പരിലോ ictkochi@ictkerala.orgഎന്ന ഇ-മെയിലിലോ ബന്ധപ്പെടുക.