റിയാദിൽ ഞായറാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ ഇന്ന് മുതല്‍ ഞായറാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പ്. റിയാദിലും പരിസര പ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
റിയാദിന് പുറമെ ദർഇയ, ദുര്‍മാ, മുസാഹമിയ, അഫീഫ്, ദവാദ്മി, അല്‍ഖുവയ്യ, ശഖ്റാ, അൽഗാത്ത്, സുൽപി, മജ്മ, റുമാഹ്, റൈന്‍, ഹുറൈമലാ, മറാത്ത്, ദിലം, ഹരീഖ്, ഖർജ്, ഹോത്ത ബനീ തമീം എന്നിവിടങ്ങളിലും മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്. മഴയ്ക്ക് സാധ്യത പ്രവചിച്ച സാഹചര്യത്തിൽ വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലേക്ക് ആരും പോകരുതെന്ന് സിവില്‍ ഡിഫൻസ് മുന്നറിയിപ്പ് നല്‍കി.
Read Also – വാഹനമോടിക്കുന്നതിനിടെ മലയാളി ഉംറ തീർഥാടകർ സഞ്ചരിച്ച ബസിന്‍റെ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു, ഒഴിവായത് വൻ അപകടം