പാറ്റ്ന: ഭർത്താവിന്റെ മദ്യപാനത്തിലും ഉപദ്രവത്തിലും പൊറുതിമുട്ടിയ യുവതി വായ്പയെടുത്ത പണം തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് സ്ഥിരമായി വീട്ടിലെത്തിയിരുന്ന ലോൺ റിക്കവറി ഏജന്റിനെ വിവാഹം ചെയ്തു.
ക്ഷേത്രത്തിൽ വെച്ച് ആചാരപ്രകാരമായിരുന്നു ചടങ്ങുകൾ. ബിഹാറിലാണ് സംഭവം. ഇന്ദ്ര കുമാരി എന്ന യുവതി 2022ലാണ് നകുൽ ശർമയെ വിവാഹം ചെയ്തത്.
എന്നാൽ ഭർത്താവിന്റെ അമിത മദ്യപാനം കാരണം സ്ഥിരം വീട്ടിൽ പ്രശ്നങ്ങളായിരുന്നു.
ശാരീരിക പീഡനത്തിന് പുറമെ മാനസിക പീഡനവുമുണ്ടായിരുന്നെന്നും ഒട്ടും സഹിക്കാനാവാത്ത സ്ഥിതിയുണ്ടായെന്നും യുവതി പറയുന്നു.
ഇതിന് പരിഹാരമായാണ് സ്ഥിരമായി വീട്ടിലെത്തിയിരുന്ന ധനകാര്യ സ്ഥാപനത്തിലെ പവൻ കുമാർ യാദവ് എന്ന ലോൺ റിക്കവറി ഏജന്റിനെ വിവാഹം ചെയ്തതെന്നും യുവതി വ്യക്തമാക്കി.