കൊല്ലം: കൊല്ലം ഏരൂരില്‍ അച്ഛനെയും മകളെയും വെട്ടിപരിക്കേല്‍പ്പിച്ചു. ഏരൂര്‍ മണലില്‍ സ്വദേശി വേണുഗോപാലന്‍ നായര്‍, ആശ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയാണ് മൂന്നംഗ സംഘം ഇരുവരെയും ആക്രമിച്ചത്.
പ്രതികളായ അയിരനല്ലൂര്‍ സ്വദേശികളായ സുനില്‍, അനീഷ്, എന്നിവരേയും ഇവര്‍ക്കൊപ്പം പ്രായപൂര്‍ത്തിയാവാത്ത ഒരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഒന്നാം പ്രതി സുനിലിനെതിരെ പൊലീസില്‍ പരാതി നല്‍കിയതിലുള്ള വൈരാഗ്യത്തിലായിരുന്നു ആക്രമണമെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു.