കൊടി സുനിക്ക് 60 ദിവസം, 3 പേർക്ക് ആയിരത്തിലധികം, 6 പ്രതികൾക്ക് 500ലധികം; ടിപി കേസ് പ്രതികൾക്ക് വാരിക്കോരി പരോൾ
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികള്‍ക്ക് വാരിക്കോരി പരോള്‍ നൽകി സർക്കാർ. കെസി രാമചന്ദ്രനും ട്രൗസര്‍ മനോജും സജിത്തും ജയിലിന് പുറത്ത് ആയിരം ദിവസത്തിലധികം കഴിഞ്ഞതായാണ് റിപ്പോർട്ട്. 6 പേര്‍ക്ക് 500ലധികം ദിവസം പരോൾ ലഭിച്ചപ്പോൾ കേസിലെ മുഖ്യപ്രതിയായ കൊടി സുനിക്ക് 60 ദിവസവും പരോൾ ലഭിച്ചു. സഭയിൽ തിരുവഞ്ചൂരിന്‍റെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയിലാണ് ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ ശേഷമുള്ള കണക്ക് പുറത്ത് വന്നത്.