അമ്പലപ്പുഴ: കാക്കാഴത്ത് ആക്രിക്കടക്ക് തീ പിടിച്ച് വന്‍ നാശനഷ്ടം. അമ്പലപ്പുഴ കാക്കാഴം അഫ്‌സലിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ആക്രിക്കടക്കാണ് തീ പിടിച്ചത്. 

സമീപത്ത് താമസിക്കുന്ന ആരോ ചപ്പുചവറിന് തീയിട്ടത് ഇവിടേക്ക് പടര്‍ന്നതാണെന്ന് കരുതുന്നു. ആക്രിക്കടയിലെ മുഴുവന്‍ സാധനങ്ങളും കത്തി നശിച്ചു. ഇവിടെ വെച്ചിരുന്ന അജിത് എന്നയാലുടെ ഉടമസ്ഥതയിലുള്ള വള്ളവും കത്തിനശിച്ചു. ആറോളം തൊഴിലാളികള്‍ ജോലിക്ക് പോകുന്ന വള്ളമാണിത്.

വ്യാഴാഴ്ച രാവിലെ ജോലിക്ക് ശേഷം ഇവിടെ കയറ്റി വെച്ച വള്ളമാണ് കത്തിനശിച്ചത്. ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വള്ളമുടമ പറഞ്ഞു. വലിയ രീതിയില്‍ പുക ഉയര്‍ന്നതിനാല്‍ നാട്ടുകാര്‍ക്ക് രക്ഷാപ്രവര്‍ത്തനം അസാധ്യമായി. 

എങ്കിലും പ്രദേശവാസികളും അമ്പലപ്പുഴ പൊലീസുമെത്തി തീയണക്കാന്‍ ശ്രമിച്ചു. പിന്നീട് തകഴി, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സാണ് തീ പൂര്‍ണമായും അണച്ചത്.

തീ പിടിത്തത്തില്‍ സമീപത്തെ അങ്കണവാടിയുടെ വാട്ടര്‍ ടാങ്കും നിരവധി വീടുകളിലെ വേലിക്കായി ഉപയോഗിച്ച ഷീറ്റുകളും കത്തി നശിച്ചു.വേനല്‍ക്കാലമായതിനാാല്‍ ചപ്പുചവറിന് തീയിടുമ്പോള്‍ പടര്‍ന്ന് പിടിക്കുന്നത് തിനിത്യസംഭവമായിക്കഴിഞ്ഞിരിക്കുകയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *