ഡൽഹി : ഇന്ത്യയിലെ മുൻനിര സ്വകാര്യ മേഖലാ ബാങ്കായ എച്ച്.ഡി.എഫ്.സി. ബാങ്ക്, സൈബർ തട്ടിപ്പ് പരിരക്ഷയുള്ള ഇന്ത്യയിലെ ആദ്യത്തെ പൊതുമേഖലാ സംരംഭ (പി.എസ്.യു.) സാലറി അക്കൗണ്ട് – ‘അൻമോൾ സേവിംഗ്സ് അക്കൗണ്ട്’ ഇന്ന് ആരംഭിച്ചു.
എച്ച്.ഡി.എഫ്.സി. ബാങ്ക് തങ്ങളുടെ സേവിംഗ്സ് അക്കൗണ്ട് ഉല്പന്നം തുടർച്ചയായി നവീകരിച്ചുവരികയാണ്. മുതിർന്ന പൗരന്മാർ, ജോലി ചെയ്യുന്ന പ്രൊഫഷണലുകൾ, സ്ത്രീകൾ എന്നിങ്ങനെ വൈവിധ്യമാർന്ന ആവശ്യങ്ങളുള്ള വ്യത്യസ്ത ഉപഭോക്തൃ വിഭാഗങ്ങളെ ലക്ഷ്യം വച്ചുള്ള സേവിംഗ്സ് അക്കൗണ്ടിന്‍റെ ‘സ്‌പെഷ്യേൽ’ സ്യൂട്ടിന്‍റെ ഭാഗമായി, എച്ച്.ഡി.എഫ്.സി.
ബാങ്ക് മുതിർന്ന പൗരന്മാർക്ക് 1.5 ലക്ഷം രൂപ വരെ സൈബർ ഫ്രോഡ് കവർ* വാഗ്ദാനം ചെയ്യുന്നു, അതേസമയം പ്രൊഫഷണലുകൾക്ക് സൈബർ ഫ്രോഡ് കവർ* 25,000 മുതൽ 50,000 രൂപ വരെ വ്യത്യാസപ്പെടുന്നു. സമാനമായി, ‘സ്‌പെഷ്യൽ ഗോൾഡ് വുമൺ’ അക്കൗണ്ട് സ്ത്രീകൾക്ക് 5 ലക്ഷം രൂപ വരെ ക്യാൻസർ പരിരക്ഷ നൽകുന്നു.