ഇടുക്കി: തമിഴ്നാട് തേനിയിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന ടെംപോ ട്രാവലറും സ്വകാര്യ ബസും കൂട്ടിയിടിച്ച് പത്ത് വയസുകാരനടക്കം മൂന്നു പേർ മരിച്ചു.
ഹൊസൂർ സ്വദേശികൾ സഞ്ചരിച്ച വാഹനം ആണ് അപകടത്തിൽ പെട്ടത്. ടെംപോ ട്രാവലറിലുണ്ടായിരുന്ന മൂന്നു പേരാണ് മരിച്ചത്. അഞ്ചുപേരുടെ നില ഗുരുതരമാണ്.
സേലം സ്വദേശികളായ കനിഷ്ക് (10), നാഗരാജ് (45) എന്നിവരാണ് മരിച്ച രണ്ടു പേർ. ടെംപ്രോ ട്രാവലറിൻറെ ഡ്രൈവറും അപകടത്തിൽ മരിച്ചു.
ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. തമിഴ്നാടിലെ ഹൊസൂരിൽ നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്ന അയ്യപ്പ ഭക്തരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടു. ഇ
ടിയുടെ ആഘാതത്തിൽ ട്രാവലറിൻറെ മുൻഭാഗം പൂർണമായും തകർന്നു. പരിക്കേറ്റവരെ തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മരിച്ചവരുടെ മൃതദേഹങ്ങൾ തേനി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.