കൊച്ചി:   ഫൈബര്‍ കണക്ടിവിറ്റി ഇല്ലാത്ത സ്ഥലങ്ങളില്‍ മികച്ച ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനം നല്‍കുന്നതിനുവേണ്ടി എയര്‍ടെല്‍ നോക്കിയയുമായി കൈകോര്‍ക്കുന്നു. ഇന്ത്യയിലുടനീളം അതിവേഗത്തിലുള്ള ഇന്റര്‍നെറ്റ് കണക്ടിവിറ്റി നല്‍കുന്നതിനുള്ള 5ജി ഫിക്‌സഡ് വയര്‍ലസ് അക്‌സസ് ഉപകരണവും വൈ-ഫൈ ഉപകരണങ്ങളും നല്‍കുന്നതിന് നോക്കിയയുമായി എയര്‍ടെല്‍ കരാറിലേര്‍പ്പെട്ടു.

ഫൈബര്‍ കണക്ടിവിറ്റി ഇല്ലാത്ത അല്ലെങ്കില്‍ സ്ഥാപിക്കാന്‍ സാധിക്കാത്ത സ്ഥലങ്ങളില്‍ മികച്ച ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കാന്‍ ഈ കൂട്ടുകെട്ട് എയര്‍ടെല്ലിനെ സഹായിക്കും.കുറഞ്ഞ ഫൈബര്‍ വ്യാപനവും അതേസമയം ഡിജിറ്റല്‍ സേവനങ്ങള്‍ക്കായുള്ള ഉയര്‍ന്ന ആവശ്യകതയും ഉള്ള രാജ്യങ്ങളില്‍ ഈ ഫിക്‌സഡ് വയര്‍ലെസ് ബ്രോഡ്ബാന്‍ഡിലൂടെ 5ജി നെറ്റുവര്‍ക്ക് നല്‍കാന്‍ സാധിക്കും.നോക്കിയയുടെ ഫാസ്റ്റ്‌മൈല്‍ 5ജി ഔട്ട്‌ഡോര്‍ റിസീവറുകള്‍ക്ക് രണ്ട് വീടുകളില്‍ ഒരേസമയം സേവനം നല്‍കാനും സാധിക്കും. ഇത് കണക്ഷന്‍ നല്‍കുന്നതിലെ ചെലവ് കുറയ്ക്കും. വീടുകളില്‍ മികച്ച ഇന്റര്‍നെറ്റ് സേവനം നല്‍കുന്നതിനായി നോക്കിയയുടെ വൈ-ഫൈ 6 അക്‌സസ് പോയിന്റ് സ്ഥാപിക്കും

By admin

Leave a Reply

Your email address will not be published. Required fields are marked *