തിരുവനന്തപുരം: സ്വകാര്യ സർവകലാശാല ബിൽ അടുത്തമാസം മൂന്നാം തീയതി നിയമസഭയിൽ കൊണ്ടുവരും. നാളെ അവസാനിക്കുന്ന സഭാ സമ്മേളനം മാർച്ച് മൂന്നിനാണ് വീണ്ടും പുനരാരംഭിക്കുക.
ഇന്ന് ചേർന്ന കാര്യോപദേശക സമിതിയാണ് ബിൽ കൊണ്ടുവരുന്ന കാര്യത്തിൽ തീരുമാനം എടുത്തത്. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം കാര്യോപദേശക സമിതിയിൽ ആവശ്യപ്പെട്ടു.
ഏകപക്ഷീയമായി തീരുമാനമെടുക്കരുതെന്നും എല്ലാവരുടെയും അഭിപ്രായങ്ങൾ ആരായണമെന്നും പ്രതിപക്ഷം നിലപാടെടുത്തു. സ്വകാര്യ സർവകലാശാലകൾ തുടങ്ങാനുള്ള കരടിന് കഴിഞ്ഞ മന്ത്രിസഭായോഗം അനുമതി നൽകിയിരുന്നു.