ശുഭ്മാന്‍ ഗില്ലിന് സെഞ്ചുറി! ഇംഗ്ലണ്ടിനെതിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് സെഞ്ചുറി. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 31.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 206 റണ്‍സെടുത്തിട്ടുണ്ട്. ഗില്ലിനൊപ്പം (102) ശ്രേയസ് അയ്യര്‍ (43) ക്രീസിലുണ്ട്. രോഹിത് ശര്‍മ (1), വിരാട് കോലി (52) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ആദില്‍ റഷീദ്, മാര്‍ക്ക് വുഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. രണ്ടാം ഓവരില്‍ തന്നെ രോഹിത് ശര്‍മയുടെ (1) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. മാര്‍ക്ക് വുഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഫില്‍ സാള്‍ട്ടിന് ക്യാച്ച്. മൂന്നാമതെത്തിയ കോലി തുടക്കത്തില്‍ തപ്പിതടഞു. ഒരു തവണ റണ്ണൗട്ടില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട താരം പിന്നീട് ഇംഗ്ലണ്ടിന്റെ എല്‍ബിഡബ്ല്യൂ റിവ്യൂ അതിജീവിക്കുകയും ചെയ്തു. പിന്നാലെ താളം കണ്ടെത്തിയ താരം ഗില്ലിനൊപ്പം സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും 116 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 19-ാം ഓവറിലാണ് കോലി മടങ്ങുന്നത്. ആദില്‍ റഷീദിന്റെ പന്തില്‍ സാള്‍ട്ടിന് തന്നെ ക്യാച്ച്. ഒരു സിക്‌സും ഏഴ് ഫോറും ഉള്‍പ്പടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്.

അധികം വൈകാതം ഗില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. ഏകദിന കരിയറിലെ ഒമ്പതാം സെഞ്ചുറിയാണ് ഗില്‍ കണ്ടെത്തിയത്. 95 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും 14 ഫോറും നേടി. ശ്രേയസിനൊപ്പം ഇതുവരെ 85 റണ്‍സും കൂട്ടിചേര്‍ക്കാന്‍ ഗില്ലിന് സാധിച്ചു. നേരക്കെ, മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ വരുണ്‍ ചക്രവര്‍ത്തി പുറത്തായി. മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. കുല്‍ദീപ് യാദവ്, വാഷിംട്ണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തി. റിഷഭ് പന്തിന് ഇന്നും അവസരം ലഭിച്ചില്ല. 

ഒരു സെഷന്‍ കൂടി അതിജീവിക്കണം! ജമ്മുവിനെതിരെ കേരളത്തിന് ആറ് വിക്കറ്റ് നഷ്ടം! സല്‍മാന്‍-അസര്‍ സഖ്യം ക്രീസില്‍

കെ എല്‍ രാഹുല്‍ വിക്കറ്റ് കീപ്പറായി തുടരും. ഇംഗ്ലണ്ട് ഒരു മാറ്റം വരുത്തി. ജാമി ഓവര്‍ടണിന് പകരം ടോം ബാന്റണ്‍ ടീമിലെത്തി. ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്.

ഇംഗ്ലണ്ട്: ഫിലിപ്പ് സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ബെന്‍ ഡക്കറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്ട്ലര്‍ (ക്യാപ്റ്റന്‍), ടോം ബാന്റണ്‍, ലിയാം ലിവിംഗ്സ്റ്റണ്‍, ഗസ് അറ്റ്കിന്‍സണ്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്, സാഖിബ് മഹ്മൂദ്.

By admin