അര്‍ജുന്‍ അശോകന്‍, മാത്യു തോമസ്, മഹിമ നമ്പ്യാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ഡി ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ബ്രൊമാന്‍സ്. വാലന്റൈന്‍ ദിനമായ ഫെബ്രുവരി 14 ന് തിയറ്ററുകളില്‍ എത്തുന്ന ചിത്രത്തിലെ ഒരു ഗാനം കൂടി അണിയറക്കാര്‍ പുറത്തുവിട്ടു.
പിരാന്ത് എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നതും പാടിയിരിക്കുന്നതും പ്രശസ്ത റാപ്പേഴ്‌സ് ആയ പ്രതികയും എം സി കൂപ്പറും ചേര്‍ന്നാണ്. ഗോവിന്ദ് വസന്തയുടേതാണ് സംഗീതം.
കലാഭവന്‍ ഷാജോണ്‍, ശ്യാം മോഹന്‍ തുടങ്ങിയവും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
അരുണ്‍ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യന്‍, രവീഷ്‌നാഥ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
എഡിറ്റിംഗ് – ചമന്‍ ചാക്കോ, ക്യാമറ – അഖില്‍ ജോര്‍ജ്, ആര്‍ട്ട് – നിമേഷ് എം താനൂര്‍, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, കോസ്റ്റിയൂം – മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സുധര്‍മ്മന്‍ വള്ളിക്കുന്ന്, ചീഫ് അസോസിയേറ്റ് – രജീവന്‍ അബ്ദുല്‍ ബഷീര്‍, ഡിസൈന്‍ – യെല്ലോ ടൂത്, വിതരണം – സെന്‍ട്രല്‍ പിക്ചര്‍സ്, പി.ആര്‍.ഒ – റിന്‍സി മുംതാസ്, സീതാലക്ഷ്മി, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് – ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്.