തൃശ്ശൂര്‍: പേരാമംഗലത്ത് കാറിന്റെ ചില്ല് തകര്‍ത്ത് 7 ലക്ഷം രൂപ കവര്‍ന്നു. തൃശ്ശൂരിലെ എഎസ് ട്രേഡേഴ്‌സ് സ്ഥാപനത്തിലെ ജീവനക്കാരന്‍ പേരാമംഗലം സ്വദേശി കടവി ജോര്‍ജിന്റെ വാഹനത്തില്‍ നിന്നാണ് മോഷ്ടാവ് പണം കവര്‍ന്നത്. 

ഇന്നലെ രാത്രി കടയടച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ കടവി ജോര്‍ജ് പേരാമംഗലം പള്ളിക്ക് മുന്നില്‍ വാഹനം നിര്‍ത്തിയിരുന്നു. ഒമ്പതരയോടെയായിരുന്നു ഇത്. ശേഷം പേരാമംഗലം പള്ളിയില്‍ പ്രാര്‍ത്ഥിക്കാനായി പോയി തിരികെ വന്നപ്പോഴാണ് കാറിന്റെ ചില്ല് തകര്‍ത്ത് പണം മോഷ്ടിച്ച വിവരം അറിയുന്നത്.

 എഎസ് ട്രേഡേഴ്‌സ് സ്ഥാപനം ഉടമ സ്ഥലത്ത് ഇല്ലാത്തതിനെ തുടര്‍ന്നാണ് ജീവനക്കാരന്‍ ജോര്‍ജ് അന്നത്തെ ആകെ വരുമാനം തന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. 

കാറിന്റെ ഇടതു വശത്തെ ചില്ല് തകര്‍ത്താണ് മോഷ്ടാവ് പണം കവര്‍ന്നത്. സംഭവത്തില്‍ പേരമംഗലം പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

By admin

Leave a Reply

Your email address will not be published. Required fields are marked *