തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ അടയ്‌ക്കേണ്ട വസ്തുനികുതി കുടിശ്ശികയുടെ പിഴപ്പലിശ 2025 മാര്‍ച്ച് 31 വരെ ഒഴിവാക്കിയതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്.
 

പിഴപ്പലിശ ഉള്‍പ്പെടെ നികുതി അടച്ചവര്‍ക്ക് പിഴപ്പലിശയ്ക്ക് തുല്യമായ തുക അടുത്ത വര്‍ഷത്തെ നികുതിയില്‍ വരവ് ചെയ്തു നല്‍കും. പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമായ ഒരു തീരുമാനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 

മാര്‍ച്ച് 31 നകം നികുതിയും കുടിശ്ശികയും അടച്ച് ഈ ആനുകൂല്യം പരമാവധി പേര്‍ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
 
ഉത്തരവിന്റെ പൂര്‍ണരൂപം:
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടവാക്കേണ്ട വസ്തു നികുതി കുടിശ്ശികയുടെ പലിശ 31.03.2025 വരെ ഒഴിവാക്കി നല്‍കണമെന്ന് അവശ്യപ്പെട്ടുകൊണ്ട് അപേക്ഷകള്‍ സര്‍ക്കാരില്‍ ലഭിച്ചിരുന്നു. സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചു. 
ആയതിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടവാക്കേണ്ട വസ്തു നികുതി കുടിശ്ശികയുടെ പിഴ പലിശ 31.03.2025 വരെ ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. 
ഇതിനോടകം പിഴ പലിശ ഉള്‍പ്പെടെ വസ്തുനികുതി ഒടുക്കിയിട്ടുള്ളവര്‍ക്ക്, പിഴ പലിശ അടുത്ത വര്‍ഷത്തെ നികുതിയില്‍ വരവ് ചെയ്യുന്നതിനാവിശ്യമായ ക്രമീകരണം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സ്വീകരിക്കേണ്ടതാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *