ഓര്‍മ്മശക്തി കൂട്ടാന്‍ കഴിക്കേണ്ട ഒരൊറ്റ നട്സ്
ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യത്തിനും വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്.
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു നട്സാണ് വാള്‍നട്സ്. ഒമേഗ 3 ഫാറ്റി ആസിഡ്, പ്രോട്ടീൻ, ഫൈബര്‍, ആരോഗ്യ കൊഴുപ്പ്, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയതാണ് ഇവ.
തലച്ചോറിന്‍റെ ആരോഗ്യത്തിനും ഓർമ്മ ശക്തി കൂട്ടാനും വാൾനട്സ് മികച്ചതാണ്.
വാൾനട്സില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് ആണ് തലച്ചോറിന്‍റെ ആരോഗ്യത്തെ നിലനിര്‍ത്താന്‍ സഹായിക്കുന്നത്.
ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ വാള്‍നട്സ് ഹൃദയത്തിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ സഹായിക്കും.
സിങ്ക്, സെലീനിയം, അയേണ്‍ അടങ്ങിയ വാള്‍നട്സ് കുതിർത്ത് കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
ഫൈബര്‍ അടങ്ങിയ വാള്‍നട്സ് കുതിര്‍ത്ത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും നല്ലതാണ്.
ഫൈബറും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ വാള്‍നട്സ് കുതിര്‍ത്ത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും.
വിറ്റാമിന്‍ ഇയും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ വാള്‍നട്സ് കുതിര്‍ത്ത് കഴിക്കുന്നത് ചര്‍മ്മത്തിനും നല്ലതാണ്.