ഓഫീസിൽ ജീവനക്കാർക്ക് ഫ്രീ മദ്യം, ഓഫായിപ്പോയാൽ ‘ഹാങോവർ ലീവും’; കമ്പനിയുടെ ഓഫർ കേട്ടാൽ അന്തംവിടും

മിക്കവാറും ജോലിസ്ഥലങ്ങളിൽ കർശനമായി പറയുന്ന കാര്യമാണ് മദ്യപാനം അനുവദിക്കില്ല എന്നത്. മാത്രമല്ല, മദ്യപിച്ച് ഓഫീസിന്റെ കോംപൗണ്ടിനകത്ത് കടക്കാൻ പോലും അനുവദിക്കാത്തവയാണ് മിക്ക സ്ഥാപനങ്ങളും. എന്നാൽ, ജപ്പാനിലെ ഒരു കമ്പനി ഇപ്പോൾ തീർത്തും വ്യത്യസ്തമായ ഒരു കാര്യത്തിന്റെ പേരിൽ വാർത്തകളിൽ ഇടം നേടുകയാണ്. 

ജപ്പാനിലെ ഒസാക്കയിലുള്ള ഒരു ചെറിയ ടെക് കമ്പനിയാണ് ജീവനക്കാർക്ക് മദ്യം നൽകാൻ തീരുമാനിച്ചുകൊണ്ട് വാർത്തകളിൽ ഇടം നേടുന്നത്. വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം Trust Ring Co. Ltd. എന്ന കമ്പനി മദ്യവും അത് കഴിഞ്ഞ് വേണ്ടി വന്നാൽ ഹാങ് ഓവർ‌ ലീവുകളും നൽകുന്നുണ്ടത്രെ. പുതിയ ആളുകളെ ആകർഷിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി ഇങ്ങനെ ചെയ്യുന്നത് എന്നാണ് പറയുന്നത്. 

വലിയ വലിയ കമ്പനികളെല്ലാം മികച്ച ശമ്പളവും ആനുകൂല്യങ്ങളും നൽകിയാണ് മിടുക്കരായ പുതിയ ജോലിക്കാരെ ആകർഷിക്കുന്നത് അല്ലേ? എന്നാൽ, ട്രസ്റ്റ് റിംഗ് കമ്പനി ലിമിറ്റഡ് ഇതിൽ നിന്നെല്ലാം വേറിട്ട വഴിയാണ് സ്വീകരിച്ചത്. ഇങ്ങനെ എല്ലാവർക്കും വലിയ ശമ്പളമോ അനുകൂല്ല്യമോ നൽകാനാവാത്തതിനാൽ ജീവനക്കാർക്ക് തീർത്തും സൗജന്യമായി മദ്യം നൽകാൻ കമ്പനി തീരുമാനിക്കുകയായിരുന്നത്രെ. 

കമ്പനിയുടെ സിഇഒ തന്നെ ജീവനക്കാർക്ക്, പ്രത്യേകിച്ച് പുതുതായി എത്തുന്ന ജീവനക്കാർക്ക് കമ്പനി കൊടുക്കും. മൊത്തത്തിൽ ജോലി നടക്കുന്നതോടൊപ്പം തന്നെ ജീവനക്കാർക്കിടയിൽ സൗഹൃദാന്തരീക്ഷം വളർത്താൻ കൂടിയാണ് ഇത് ചെയ്യുന്നതെന്നാണ് കമ്പനി പറയുന്നത്. 

ഇനി അഥവാ മദ്യപിച്ച് ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയായി എന്ന് വച്ചോ, അപ്പോഴാണ് ‘ഹാങോവർ ലീവി’ന്റെ വരവ്. ഇങ്ങനെ മദ്യപിച്ച് ജോലി ചെയ്യാനാവാതെ വരുന്ന ജീവനക്കാർക്കായി 2-3 മണിക്കൂർ ‘ഹാങോവർ ലീവും’ കമ്പനി അനുവദിക്കുമത്രെ. 

എന്തായാലും, വാർത്ത വന്നതോടുകൂടി നേരെ ജപ്പാനിലേക്ക് വിട്ടാലോ എന്നാണ് പല യുവാക്കളും ചോദിക്കുന്നത്. അതേസമയം ഇങ്ങനെ ഒരു കമ്പനി ലോകത്തുണ്ടാകുമോ എന്ന് അവിശ്വസനീയതയോടെ ചോദിക്കുന്നവരും ഉണ്ട്. 

ശ്ശോ ബ്രോയുടെ ഒരു ഭാഗ്യം, ശരിക്കും നിങ്ങള്‍ ജീവിതത്തില്‍ ജയിച്ചു; ഇത് ‘വാലന്‍റൈന്‍ എഡിഷന്‍ സ്പെഷ്യല്‍ പറാത്ത’

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin