കുട്ടിക്കാനം:  കേരളത്തിലെ പ്രൈവറ്റ് എയ്‌ഡഡ് കോളേജ് ജീവനക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്ക പ്പെടേണ്ടത് ന്യായമായ ആവശ്യമാണെന്നു കേരള പ്രൈവറ്റ് കോളേജ് മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡ റേഷൻ പ്രസിഡൻ്റ് .സി.ആർ മഹേഷ് എം എൽ എ. ഉന്നതവിദ്യാഭ്യാസ രംഗത്ത് വരുത്തിക്കൊ ണ്ടിരിക്കുന്ന മാറ്റങ്ങൾ മൂലം ഉണ്ടായിട്ടുള്ള ജോലിഭാരത്തിന് ആനുപാതികമായി സ്റ്റാഫ് പാറ്റേൺ പുതുക്കിനൽകുക.

അറ്റൻഡർ ടെസ്റ്റ് അപാകതകൾ പരിഹരിക്കുക തുടങ്ങിയ വിവിധങ്ങളായ വിഷ യങ്ങൾ സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കേരള പ്രൈവറ്റ് കോളേജ് മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ്റെ 68 -ാം മത് സംസ്ഥാന സമ്മേളനം കുട്ടിക്കാനം മരിയൻ കോളേജിൽ ഉദ്ഘാടനം ചെയ്യവേ എം എൽ എ അറിയിച്ചു. സംസ്ഥാന വർക്കിങ്ങ് പ്രസിഡൻ്റ് ജോർജ്   സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു.

ജീവനക്കാരുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനുള്ള പിൻതുണ അറിയിച്ചുകൊണ്ടു മൂന്നു ദിവ സങ്ങളിലായി നടന്ന സംസ്ഥാന സമ്മേളനത്തിൻ്റെ സമാപന സമ്മേളനം . വാഴൂർ സോമൻ എം.എൽ. എ .ഉദ്ഘാ ടനം ചെയ്തു.

ഓൾ ഇൻഡ്യാ കോളേജ് ആൻഡ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡൻ്റ് ഡോ. സുജിത് ആർ സിംഗ്, . നാരായൺ സാഹാ, . വിജയലാൽ നെടുങ്കണ്ടം ഡോ .ജോബി ബാബു എന്നിവർ വിവിധ സമ്മേളനങ്ങളിൽ മുഖ്യപ്രഭാഷണം നടത്തി.

 മുൻഡിസിസി പ്രസിഡൻ്റ് .ഇബ്രാഹീംകുട്ടി കല്ലാർ, .കനകരാജൻ, .ഐജോ പി.ഐ. .മജീദ് റ്റി.കെ.ഡോ.ബിജു പി.ആർ. , ജോബി ജോസ്, . നജീബ് കെ പി. ,.ചന്ദർ പാണ്ഡെ, . പ്രബീഷ് പരുമല, .ഷിബു എസ്, .എബ്രഹാം മാത്യു. .ജമാൽ എ എം, .ജോബി സിറി യക്, . സാദിഖ് എം ആർ, . ജിജോ ജോണി, .പ്രമോദ് കുമാർ എം.പി. .കെ.സി സെബാ സ്റ്റ്യൻ .  ജോസ് മാത്യു. . സിന്ധുമോൾ അച്ചൽ വർഗ്ഗീസ്,  വിഷ്‌ണു നമ്പൂതിരി എന്നി വർ ആശംസകൾ അറിയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി .എ ജെ തോമസ് സ്വാഗതവും ട്രഷ റാർ .സന്തോഷ് പി ജോൺ നന്ദിയും അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *