കൊച്ചി: കേരള റിയൽ എസ്റ്റേറ്റ് വിപണിയിലെ മുൻനിരക്കാരായ കല്യാൺ  ഡവലപ്പേഴ്‌സ്, ഗുണ നിലവാരം മെച്ചപ്പെടുത്തുന്നതിനും ക്വാളിറ്റി കണ്‍ട്രോള്‍  പ്രവർത്തനങ്ങളുടെ തേർഡ് പാർട്ടി ഓഡിറ്റുകൾ നടത്തുന്നതിനുമായി  ബ്യൂറോ വെരിറ്റാസുമായി സഹകരിക്കുന്നു.
ഫ്രാൻസ് ആസ്ഥാനമായി 1828-ൽ  സ്ഥാപിതമായ ബഹുരാഷ്ട്ര കമ്പനിയായ ബ്യൂറോ വെരിറ്റാസ്, ടെസ്റ്റിംഗ്,  ഇൻസ്പെക്ഷൻ, സർട്ടിഫിക്കേഷൻ സേവനങ്ങളിൽ ആഗോള  മുൻനിരക്കാരാണ്. കല്യാൺ ഡവലപ്പേഴ്‌സിന്‍റെ ഭവന പദ്ധതികളിൽ മികച്ച  ഗുണ നിലവാരം ഉറപ്പാക്കുന്നതാണ് ഈ സഹകരണം.
ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഉൽപ്പന്നവും സേവനവും നൽകുകയെന്ന  കമ്പനിയുടെ നയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ പുതിയ  സഹകരണമെന്ന് കല്യാൺ ഡവലപ്പേഴ്‌സ് മാനേജിംഗ് പാർട്ട്‌ണർ കാർത്തിക്  ആർ പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും വിശ്വസ്ത ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍  ജൂവലേഴ്സിന്‍റെ സഹോദര സ്ഥാപനമാണ് കല്യാണ്‍ ഡവലപ്പേഴ്‌സ്. തൃശൂർ, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, എന്നിവിടങ്ങളിൽ കല്യാണ്‍  ഡവലപ്പേഴ്‌സിന് ഭവന പദ്ധതികളുണ്ട്. നിലവിൽ കേരളത്തിലെമ്പാടുമായി 22 ലധികം പദ്ധതികള്‍ കമ്പനിക്കുണ്ട്.https://i0.wp.com/eveningkerala.com/wp-content/uploads/2022/07/cropped-ev-logo.jpg?fit=32%2C32&ssl=1

By admin

Leave a Reply

Your email address will not be published. Required fields are marked *