വാഷിം​ഗ്ടൺ: ഹമാസ് ഇസ്രയേലിൽ നിന്നും ബന്ദികളാക്കിയവരെ മോചിപ്പിക്കാൻ അന്ത്യശാസനം നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ശനിയാഴ്ച്ചയോടെ മുഴുവൻ ബന്ദികളെയും ഹമാസ് മോചിപ്പിക്കണമെന്നാണ് ട്രംപിന്റെ നിർദ്ദേശം. 
വെടിനിർത്തൽ കരാറിലെ വീഴ്ച്ചകൾ ചൂണ്ടിക്കാട്ടി ബന്ദികളെ കൈമാറില്ലെന്ന് ഹമാസ് ഭീഷണിമുഴക്കിയതിന് പിന്നാലെയാണ് അമേരിക്കൻ പ്രസിഡന്റ് അന്ത്യശാസനം നൽകിയത്.

ബന്ദികളെ മുഴുവനും നൽകിയിരിക്കുന്ന സമയത്തിനുള്ളിൽ ഒറ്റ യടിക്ക് മോചിപ്പിച്ചില്ലെങ്കിൽ ഹമാസ് – ഇസ്രായേൽ യുദ്ധവിരാമ ഉടമ്പടി റദ്ദായതായി കണക്കാക്കപ്പെടും.

ഈ സമയം പര്യാപ്‌തമാണ്‌. ഘട്ടം ഘട്ടമായുള്ള മോചനം ഇനി സ്വീകാര്യമല്ല.ഹമാസുമായി ഇനി ചർച്ചയുമില്ല. എൻ്റെ സന്ദേശം ഹമാസിന് മനസ്സിലായയിട്ടുണ്ട്. അതനുസരിച്ചു പ്രവർത്തച്ചാൽ അവർക്കു നല്ലത്. ഇത് എൻ്റെ  ഡെഡ് ലൈൻ  മുന്നറിയിപ്പാണ്. ഈ സമയം ഇനി നീട്ടി നൽകില്ല.
ഇസ്രായേൽ തുടർച്ചയായി യുദ്ധവിരാമ ഉടമ്പടി ലംഘിച്ചുകൊണ്ട് ഗാസയിൽ ആക്രമണം നടത്തുകയാണെന്നും തെക്കൻ ഗാസയി ലേക്ക് മാറിപ്പോയവർ വടക്കൻ ഗസ്സയിലേക്ക് മടങ്ങുന്നതിന് ഇസ്രായേൽ തടസ്സം നിൽ ക്കുകയാണെന്നും ഹമാസ് ആരോപണം ഉന്നയിക്കുകയും ഇസ്രായേൽ ബന്ദികളെ വിട്ടയക്കാനുള്ള തീരുമാനം പിൻവലിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ട്രംപിന്റെ ഈ ഭീഷണി.

By admin

Leave a Reply

Your email address will not be published. Required fields are marked *