രേവതിയ്ക്ക് സർപ്രൈസ് ഒരുക്കി സച്ചി. ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
സർപ്രൈസ് ഒളിപ്പിച്ച് വെച്ച് സച്ചി രേവതിയുടെ അമ്മയെയും അനിയനെയും അനിയത്തിയേയുമെല്ലാം കൂട്ടി ചന്ദ്രോദയത്തിൽ എത്തുന്നു. എത്ര ചോദിച്ചിട്ടും എങ്ങോട്ടാണെന്നോ എന്താണ് കാര്യമെന്നോ സച്ചി ആരോടും പറഞ്ഞില്ല. അവരെ വീടിനു മുൻപിൽ നിർത്തി സച്ചി ഓടിപ്പോയി രേവതിയോട് വേഗം റെഡിയാവാൻ പറയുന്നു. രേവതി സച്ചിയോട് എന്താണ് കാര്യമെന്ന് ചോദിക്കുന്നുണ്ടെങ്കിലും എല്ലാം സർപ്രൈസ് ആണെന്നും വേഗം ഒരുങ്ങാനും സച്ചി നിർദ്ദേശിക്കുന്നു. താൻ ഈ സാരി ചുറ്റിയാൽ മതിയെന്നും പറഞ്ഞ് സച്ചി തന്നെ നല്ലൊരു സാരി രേവതിക്ക് എടുത്ത് നൽകുന്നു. എന്തായാലും സച്ചി സർപ്രൈസ് പൊട്ടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മനസ്സിലാക്കിയ രേവതി റെഡിയാവാൻ പോകുന്നു.
ഇതിനിടക്ക് സച്ചി അവന്റെ സുഹൃത്തുക്കളെയെല്ലാം വിളിച്ച് എല്ലാം ഓക്കേ അല്ലെ എന്ന് അന്വേഷിക്കുന്നുണ്ട് കേട്ടോ. ഇതൊക്കെ കാണുമ്പോൾ പ്രേക്ഷകർക്ക് തോന്നും അതെ സച്ചി രേവതിയെ കൂട്ടി വീട് മാറാൻ പോകുക തന്നെ എന്ന്. ബാക്കി പറയട്ടെ, ഇനിയാണ് ട്വിസ്റ്റ്.