പ്രണയം പറയാതെ നീണ്ടുനീണ്ടുപോയ പതിറ്റാണ്ടുകള്‍, എന്നിട്ടും വീണ്ടും അവര്‍ കണ്ടുമുട്ടി!

പ്രണയം പറയാതെ നീണ്ടുനീണ്ടുപോയ പതിറ്റാണ്ടുകള്‍, എന്നിട്ടും വീണ്ടും അവര്‍ കണ്ടുമുട്ടി!

പാട്ടോര്‍മ്മ. ഒരൊറ്റ പാട്ടിനാല്‍ ചെന്നെത്തുന്ന ഓര്‍മ്മയുടെ മുറികള്‍, മുറിവുകള്‍. ഷര്‍മിള സി നായര്‍ എഴുതുന്ന കോളം

പ്രണയം പറയാതെ നീണ്ടുനീണ്ടുപോയ പതിറ്റാണ്ടുകള്‍, എന്നിട്ടും വീണ്ടും അവര്‍ കണ്ടുമുട്ടി!

രണ്ട് കാലങ്ങള്‍, ഒരു പാട്ട്; പ്രണയത്തിന്റെ അടിയൊഴുക്കുകളില്‍, ചിരപരിചിതരായ രണ്ട് അപരിചിതര്‍!

പ്രണയം ആനന്ദമാക്കുന്ന രണ്ടു പേര്‍

………………..

 

ഔദ്യോഗിക ആവശ്യത്തിനായി, ജനശതാബ്ദിയില്‍ എറണാകുളത്തേയ്ക്കുള്ള യാത്രയിലായിരുന്നു ഞാന്‍. 
ഒരു ഗാനശകലം അയച്ചു തന്നിട്ട് പതിവുപോലെ അയാള്‍ ചോദിച്ചു.

”ഇത് ഏത് പാട്ടിന്റെ ചരണമാണെന്ന് ഗൂഗിള്‍ നോക്കാതെ പറയാമോ? ജയേട്ടന്റെ ഹിറ്റ് ഗാനമാണ്. ഹിറ്റെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ, ജയേട്ടന്റെ പാട്ടുകളെല്ലാം ഹിറ്റാണല്ലോ. എന്താ ആലാപനം?”

പി ജയചന്ദ്രന്റെ കടുത്ത ഫാനായിരുന്നു അയാള്‍. 

ഞാന്‍ വാട്ട്‌സാപ്പ് നോക്കി. ഒന്നും കാണാനാവില്ല. ട്രെയിന്‍ അടുത്ത സ്റ്റേഷന്‍ എത്തേണ്ടി വന്നു അതൊന്ന് ഡൗണ്‍ലോഡായി കിട്ടാന്‍.

”എന്തിനെന്നേതിനെന്നറിയാതെ
കൂടെ.. കൂടാന്‍ എനിക്കു തോന്നി
ആരുമില്ലാതിനി നോവുകില്ലാ നൊമ്പരച്ചെമ്പകമേ
എരിവെയില്‍.. ചൂടില്‍ തണലായ് മാറാം
പെരുമഴയില്‍ പീലിക്കുടയാകാം”

 പഴയ കാമുകിയ്ക്ക് അയച്ചു കൊടുക്കാനുള്ള പതിവു സന്ദേശമാണെന്ന് മനസിലായി.

”ഞാനെന്താ നിങ്ങളുടെ ഹംസമാണോ” എന്ന ചോദ്യത്തിന് പതിവ്  മറുപടി ഉടന്‍ വന്നു.

”അല്ല എന്റെ ശ്യാമമേഘം. ഗൂഗിള്‍ തപ്പാതെ പാട്ട് പറയൂ ശ്യാമമേഘമേ.” 

വീഡിയോ ഡൗണ്‍ലോഡായി. പാട്ടിപ്പോള്‍ എന്റെ കാതില്‍. ഇത് തിരിച്ചറിയാന്‍  ഗൂഗിള്‍ തപ്പേണ്ട. എന്റെ പ്രിയഗാനം. എപ്പോഴും അപൂര്‍വ്വഗാനങ്ങള്‍ മാത്രം അയയ്ക്കുന്ന ആ സുഹൃത്തിനോട്, ഇത് തിരിച്ചറിയാന്‍  ഗൂഗിള്‍ തപ്പേണ്ടതില്ലല്ലോ എന്ന് പറയാന്‍ അധിക സമയം വേണ്ടി വന്നില്ല. 

ജയറാമും രമ്യാകൃഷ്ണനും പ്രധാന കഥാപാത്രങ്ങളായെത്തിയ ‘ആട് പുലിയാട്ടം’ എന്ന ഹൊറര്‍ കോമഡി ചിത്രത്തിലെ ഗാനമായിരുന്നു അത്. കൈതപ്രത്തിന്റെ ലളിത സുന്ദരവരികള്‍. രതീഷ് വേഗയുടെ സംഗീതം. വരികളുടെ ആത്മാവ് ഉള്‍ക്കൊണ്ട പി. ജയചന്ദ്രന്റെ ആലാപനം. 

കാര്യം വ്യക്തമായെങ്കിലും, അയാളിലെ ജയചന്ദ്രന്‍ ഫാനിനെ ഒന്നു ചൊടിപ്പിക്കാന്‍ തോന്നി എനിക്ക്. ഞങ്ങള്‍ മിണ്ടിയാല്‍ ഒരു വഴക്ക് പതിവാണ്. എനിക്കേറെ ഇഷ്ടപ്പെട്ട  ജയചന്ദ്രഗാനമായിട്ടു കൂടി, ഞാന്‍ പറഞ്ഞു, ‘ആലാപനമല്ല, കൈതപ്രത്തിന്റെ മനോഹരമായ വരികളാണ് മനസ്സില്‍ തൊട്ടത്.’
 
”ശരി തര്‍ക്ക വിശാരദേ.. പിന്നെ കാണാം”എന്ന് പറഞ്ഞ് അയാള്‍ സംഭാഷണം അവസാനിപ്പിക്കുമ്പോള്‍ ആ പാട്ട് വീണ്ടും കേള്‍ക്കണമെന്ന് തോന്നി. 

600 വര്‍ഷം മുന്‍പു നടന്നുവെന്ന് വിശ്വസിക്കുന്ന ഒരു മിത്തിനെ ആസ്പദമാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ഹൊറര്‍ ത്രില്ലറായിരുന്നു ‘ആടുപുലിയാട്ടം’. ജയറാം, ഓം പുരി, രമ്യാ കൃഷ്ണന്‍  തുടങ്ങി വന്‍ താരനിര അണിനിരന്ന ചിത്രം കാണാന്‍ പ്രേരിപ്പിച്ചതുപോലും ഈ ഗാനമായിരുന്നു.

……………….

തീരാപ്രണയത്തിന്റെ ജാലകം, അകമുറിവുകളുടെ ശ്രുതി, പാട്ടിന്റെ കൈപിടിച്ച് ഒരുവളുടെ യാത്രകള്‍!

ജീവിതം കൊട്ടിയടച്ച പാട്ടുകള്‍, പ്രണയം കൊണ്ട് തള്ളിത്തുറന്ന പാട്ടരുവികള്‍

Also Read: കൃഷ്ണഗുഡിയിലെ പ്രണയകഥ, പത്മരാജന്റെ ലോല, ചുള്ളിക്കാടിന്റെ ആനന്ദധാര, അവന്റെ അവള്‍…

Also Read: തിരിച്ചുകിട്ടാത്ത പ്രണയം ഒരു ചതുപ്പാണ്, അവിടെനിന്ന് ഒരിക്കലുമൊരു രക്ഷയില്ല!

Also Read:  നഷ്ടപ്പെട്ട കാമുകന്‍ തൊട്ടടുത്ത്, കളഞ്ഞ ജീവിതം കണ്‍മുന്നില്‍, എന്നിട്ടും എത്രയോ അകലെ പ്രണയം!
…………………..

 

‘വാള്‍മുനക്കണ്ണിലെ മാരിവില്ലേ
കട്ടെടുക്കാന്‍ എന്‍ കൈ തരിച്ചു
തൊട്ടപ്പോള്‍ മഴവില്ല് തേന്‍മഴയായ്
ആ മഴ.. ആദ്യാനുരാഗമായ്
ഇതുവരെ അറിയാത്ത നൊമ്പരമെന്‍
ആത്മാവിന്‍ ആത്മാവില്‍ ഞാനറിഞ്ഞൂ.’

ആദ്യാനുരാഗ നൊമ്പരമറിയുന്ന നായകന്‍. ആണിനായാലും പെണ്ണിനായാലും ആദ്യാനുരാഗം മറക്കാനാവില്ലല്ലോ. താന്‍ രമിക്കുന്ന ഓരോ സ്ത്രീകളിലും ആദ്യ കാമുകിയായ ഫെര്‍മിനോയെ തേടുന്ന, മാര്‍ക്വേസിന്റെ ‘കോളറക്കാലത്തെ പ്രണയം ‘ എന്ന നോവലിലെ ഫ്‌ലോറന്റിനോയെ പോലെ. ഫെര്‍മിനോ ഇട്ടു പോയ ആദ്യാനുരാഗത്തിന്റെ ശൂന്യത നികത്താന്‍ അയാള്‍ക്ക് കഴിഞ്ഞിരുന്നില്ലല്ലോ. ഫെര്‍മിനോയുടെ ഭര്‍ത്താവ് മരിച്ച രാത്രി അവളെ തേടിയെത്തിയ ഫ്‌ലോറന്റിനോ, അവളെ തന്റെ ഇംഗിതം അറിയിക്കുന്നു. അവര്‍ പിരിഞ്ഞിട്ട് അന്നേയ്ക്ക് അന്‍പത്തൊന്ന് വര്‍ഷവും, ഒന്‍പത് മാസവും നാല് ദിവസം കഴിഞ്ഞിരുന്നു. അവളയാളെ ആട്ടിയിറക്കിയെങ്കിലും ഓര്‍മ്മകള്‍ അതിശക്തമായി അയാളിലേക്ക് പായുന്നത് അവളുമറിഞ്ഞു. അയാള്‍ വീണ്ടും അവള്‍ക്ക് കത്തെഴുതുന്നു. ഒടുവില്‍, മഗ്ദലീന നദിയിലൂടെ, അക്കാലത്ത് കോളറാരോഗികളുണ്ട് എന്ന് വിളബരം ചെയ്യാന്‍ ഉപയോഗിച്ചിരുന്ന വെള്ളക്കൊടി കെട്ടിയ കപ്പലില്‍ യാത്രചെയ്യുന്നതിനിടെ, ജരാനരകള്‍ കീഴടക്കാന്‍ തുടങ്ങുന്ന ശരീരങ്ങള്‍ പരസ്പരം പങ്കിടുമ്പോള്‍  ആദ്യ പ്രണയത്തിന്റെ കനല്‍ വാര്‍ദ്ധക്യത്തിലും കെടുന്നില്ലെന്ന് അവര്‍ക്കൊപ്പം വായനക്കാരും തിരിച്ചറിയുന്നു. 

രമ്യാകൃഷ്ണനും ജയറാമും ആണ് ഗാനരംഗത്ത്. കേള്‍ക്കുമ്പോഴൊക്കെയും, തൂലിക പ്രണയത്തില്‍ മുക്കിയാണോ കവി ഈ വരികള്‍ കുറിച്ചതെന്ന് ചിന്തിച്ചിട്ടുണ്ട്. പക്ഷേ, ചതിക്കാന്‍ വേണ്ടി നായകന്‍ പ്രണയം നടിക്കുന്നതാണെന്നറിയുമ്പോള്‍ വല്ലാത്തൊരു വിങ്ങല്‍ വന്ന് നിറയും. പ്രണയത്തില്‍ ചതിക്കപ്പെടുന്നതിലും വലിയ ദുരന്തം മറ്റെന്താണുള്ളത്!

………………………

Also Read: ‘ജീവിതം പകുത്തെടുത്ത മൂന്ന് പുരുഷന്‍മാര്‍, അവരിലാരോടാണ് പെണ്ണേ, നിനക്ക് കൂടുതല്‍ പ്രണയം?’

ഒരുപാട് നാളായി മനസില്‍ കൊണ്ടുനടന്ന ഒരു പ്രണയരഹസ്യത്തിന്റെ ഭാരം…

ഡിസംബറിലെ രണ്ടാം ശനിയാഴ്ച, അയാളെത്തേടി ഒരു അതിഥി എത്തി, അവള്‍!

………………………

 

ജനശതാബ്ദി അതിവേഗം മുന്നോട്ട് പായുകയാണ്. 

പിന്നിലേയ്ക്ക് പായുന്ന കാഴ്ചകളില്‍ കണ്ണും നട്ട് അതിലും വേഗത്തില്‍ പിന്നിലേയ്ക്ക് പായുന്ന ഓര്‍മ്മകളില്‍ചാരി  ഞാനിരുന്നു. മനസ് ചരണത്തിലെ വരികളില്‍ ഉടക്കി കിടക്കുകയാണിപ്പോഴും.

‘അരുവിയായ് പലവഴി അലഞ്ഞതെല്ലാം
അഴകേ.. നിന്‍ അരികിലേയ്ക്കായിരുന്നു…’

പിന്നിലേയ്ക്കുന്ന പായുന്ന ഓര്‍മ്മകളില്‍ രണ്ട് കൗമാരക്കാര്‍ ഓടി മറയുന്നു. ഒരു പൊടിമീശക്കാരനും ഒരു പട്ടുപാവാടക്കാരിയും. ഗൗരവമായ എന്തോ ചര്‍ച്ചയിലാണവര്‍. അവരുടെ കണ്ണുകളില്‍ പ്രണയം ജ്വലിക്കുന്നുണ്ടോ? ഇല്ലാന്ന് തന്നെ പറയാം. പക്ഷേ, എന്തോ ഒരിഷ്ടം അവള്‍ക്കവനോട് ഉണ്ടായിരുന്നോ.? 

അവള്‍ക്ക് അവനെ ഇഷ്ടമായിരുന്നു. അത് പ്രണയമാണോന്നറിയില്ല.  മോഹങ്ങളില്ലാതെ, സ്വപ്നങ്ങളില്ലാതെ, പറയാതറിയാതെ പോയൊരു പ്രിയം. അതായിരുന്നു അവള്‍ക്കെന്നും അവനോട്. പ്രണയത്തേക്കാള്‍ തീവ്രമായൊരു പ്രിയം..

അവന്റെ നാട്ടിലൂടെ കടന്നുപോവുമ്പോഴൊക്കെയും  ബസ് സ്റ്റാന്റിലും ബസിലുമൊക്കെ അരിച്ചു പെറുക്കി അവനെ തിരഞ്ഞിരുന്നു, അവള്‍.  

അപ്പോള്‍ അവനോ? 

ഒരിയ്ക്കലും അവളതറിയാന്‍  ആഗ്രഹിച്ചിരുന്നില്ല.

പിന്നീടെപ്പോഴോ, അവളറിയാതെ ഓര്‍മ്മകളില്‍ നിന്നും അവനെങ്ങോ പറന്നു പോയി. എങ്കിലും ദൂരങ്ങളിലിരുന്നവള്‍ ഇടയ്‌ക്കൊക്കെ ഓര്‍ത്തു. അവനിപ്പോള്‍ എവിടെ ആയിരിക്കും? 

ഫേസ്ബുക്കില്‍ പഴയ സൗഹൃദങ്ങളൊക്കെ തിരയുമ്പോള്‍ അവനെ ഒരിയ്ക്കലും അവള്‍ തിരഞ്ഞിരുന്നില്ല. അതെന്തുകൊണ്ടായിരുന്നിരിക്കുമെന്നവള്‍ ഓര്‍ത്തിട്ടുണ്ട്. തോന്നിയില്ല. അത്ര തന്നെ. അന്വേഷിക്കാതെ, കാലമൊരിക്കല്‍ അവനെ തന്റെ മുന്നില്‍ എത്തിക്കുമെന്ന് അവള്‍ ഉറച്ച് വിശ്വസിച്ചിരുന്നു. 

 

…………………………….

കടലിന് മാത്രമറിയാവുന്ന രഹസ്യങ്ങള്‍, തിരകളേക്കാള്‍ ആഴമേറിയ വ്യസനങ്ങള്‍!

തീരാപ്രണയത്തിന്റെ ജാലകം, അകമുറിവുകളുടെ ശ്രുതി, പാട്ടിന്റെ കൈപിടിച്ച് ഒരുവളുടെ യാത്രകള്‍!

മരണത്തിലേക്ക് ഊര്‍ന്നുപോവുന്ന അന്ത്യ നിമിഷത്തില്‍ അവനെന്താവും ആഗ്രഹിച്ചിട്ടുണ്ടാവുക?

രണ്ട് സ്ത്രീകള്‍, ഒരാള്‍ക്ക് അവനഭയം, മറ്റേയാള്‍ അവനാശ്രയം, അവന്‍ ഇതിലാരെ തെരഞ്ഞെടുക്കും?

രാജാവിനെ പ്രണയിച്ച് ഭ്രാന്തിലവസാനിച്ച ചെല്ലമ്മ, വനജ ടീച്ചറെ പ്രണയിച്ച ഭ്രാന്തന്‍, പിന്നെ മജീദും സുഹറയും!

അങ്ങനെയൊന്നും നിലച്ചുപോവില്ലൊരു പാട്ടും!

………………..

 

അന്ന്, ഒരൗദ്യോഗിക യോഗത്തിന് എത്തിയതായിരുന്നു അവള്‍. പങ്കെടുക്കാനെത്തിയവരില്‍ ഒരാളില്‍ അവളുടെ കണ്ണുകളുടക്കി.  ഇത് അവന്‍ തന്നെയാവോ? ഏറെ മാറിപ്പോയിരിക്കുന്നു. 

എങ്ങനെയാ ചോദിക്കുന്നത്?

പഴയ അന്തര്‍മുഖയായ പെണ്‍കുട്ടി തന്റെ ഉള്ളില്‍ ഇപ്പോഴുമുണ്ടെന്ന് അവള്‍ക്ക് തോന്നി. അവന് അവളെ തിരിച്ചറിയാന്‍ കുറച്ച് കൂടി എളുപ്പമാണല്ലോ എന്നവള്‍ ചിന്തിച്ചു. അവളുടെ അധികം സാധാരണമല്ലാത്ത പേര് തന്നെയായിരുന്നു അതിന് കാരണം. ആനന്ദഭൈരവി.

സ്‌കൂളിലും കോളേജിലുമെല്ലാം  കൂട്ടുകാര്‍ ഈ പേര് പറഞ്ഞ് അവളെ കളിയാക്കാറുണ്ടായിരുന്നു. നിന്റെ അച്ഛന്‍ ഭാഗവതരായിരുന്നോന്ന് ചോദിച്ചിരുന്നു പലരും. അടുപ്പമുള്ളവര്‍ ഭൈരവി എന്ന് വിളിക്കുമ്പോഴും അവന്‍ ആനന്ദഭൈരവി എന്ന് നീട്ടിവിളിക്കാറായിരുന്നു പതിവ്. ചിലപ്പോഴൊക്കെ ആനന്ദഭയങ്കരിയെന്നും. 

യോഗം തുടങ്ങി. എല്ലാവരും സ്വയം പരിചയപ്പെടുത്തുകയാണ്. അവളുടെ ഊഴമായി. ആനന്ദഭൈരവി എന്ന് കേട്ടതും ഏതോ ഫയലിലാണ്ടിരുന്ന അവന്‍ തലയുയര്‍ത്തി നോക്കി. അവന്റെ ചുണ്ടിന്റെ കോണില്‍ ഒരു പുഞ്ചിരി വിടര്‍ന്നു. ചുണ്ടുകള്‍ മന്ത്രിച്ചു, ‘ആനന്ദഭൈരവി’- അവന്റെ ഊഴം എത്താന്‍ അവളും കാത്തിരുന്നു. അതവന്‍ തന്നെ ആയിരുന്നു. പിന്നെ ആ യോഗം തീരാനുള്ള കാത്തിരിപ്പായിരുന്നു. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പരസ്പരം കാണുന്നത്. അവള്‍ ആ പാവാടക്കാരിയായി മാറിയിരുന്നു. അവളുടെ മനസ്സിലെന്നും അവന് ആ പൊടിമീശക്കാരന്റെ പ്രായമായിരുന്നു.

മുഖത്തോടു മുഖം കണ്ടമാത്രയില്‍ എന്നും തിരക്കിനിടയില്‍  തിരഞ്ഞിരുന്നു എന്ന് പറയണമെന്നുണ്ടായിരുന്നു, അവള്‍ക്ക്.  പക്ഷേ, മുപ്പത് വര്‍ഷത്തെ വിശേഷങ്ങള്‍ ‘വാട്‌സ് അപ്’ എന്ന വാക്കില്‍ ഒതുക്കാനാണ് തോന്നിയത്. കുട്ടികള്‍, കുടുംബം, പിന്നെ, അടുത്തിടെ കിട്ടിയ പ്രമോഷന്‍… അവന്‍ വാചാലനായി. അവള്‍ക്കും പറയാന്‍ അതൊക്കെയേ ഉണ്ടായിരുന്നുള്ളൂ. പണ്ടും അവരിങ്ങനായിരുന്നല്ലോ. ഉള്ളിലെ ഇഷ്ടം മറച്ചുവെച്ച് സൗഹൃദത്തിന്റെ കുപ്പായമണിഞ്ഞ്, എന്തൊക്കെയോ സംസാരിച്ചവര്‍. പഴയതില്‍ നിന്നൊരു വ്യത്യാസമുണ്ടായിരുന്നു. പരസ്പരം കൈമാറാന്‍  അവര്‍ക്ക് സെല്‍ നമ്പറുണ്ടായിരുന്നു. എന്നിട്ടും ഉത്സവവേളകളിലെത്തുന്ന നിറം പിടിപ്പിച്ച സന്ദേശങ്ങളിലൂടെ അവന്‍ അവളെയോ അവള്‍ അവനെയോ സാന്നിധ്യം അറിയിച്ചില്ല. എങ്കിലും ആരും കടന്നു വരാത്ത അവളുടെ ഏകാന്തതയിലേക്ക് എപ്പോഴൊക്കെയോ അവന്‍ കടന്നുവരാറുണ്ടായിരുന്നു..

………………………

പെണ്ണും പെണ്ണും പ്രണയിക്കുമ്പോള്‍ സമൂഹമെന്തിനാണിത്ര വ്യാകുലപ്പെടുന്നത്?

ഒരച്ഛന്‍ കാമുകിക്കെഴുതിയ കത്തുകള്‍, ആ കത്തുകള്‍ തേടി വര്‍ഷങ്ങള്‍ക്കു ശേഷം മകന്റെ യാത്ര!

………………………

ഈ പാട്ടുകേള്‍ക്കുമ്പോഴെല്ലാം എന്റെ ഓര്‍മ്മകള്‍ അവരിലേക്ക്  നീളുന്നത് എന്തുകൊണ്ടാവുമെന്ന് വെറുതേ ഓര്‍ത്തു. പെട്ടെന്നുതന്നെ അതിനുത്തരം കിട്ടി. ചില ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല. ലോജിക്കുമില്ല.

അവരെ വീണ്ടും ഓര്‍മ്മകളില്‍ അലയാന്‍ വിട്ട്, യാത്രയിലെപ്പോഴും കൈയ്യില്‍ കരുതുന്ന ചെറിയ ശംഖ് എടുത്ത് ഞാന്‍ കാതോടു ചേര്‍ത്തുപിടിച്ചു. കടലിരമ്പം കേള്‍ക്കണമെന്ന് തോന്നുമ്പോഴൊക്കെയും കാതോട് ചേര്‍ത്ത് പിടിച്ചാല്‍ മതിയെന്ന് പറഞ്ഞ് പണ്ടൊരു സുഹൃത്ത് സമ്മാനിച്ചതാണ്. ഞാനത് വീണ്ടും വീണ്ടും  കാതോട് ചേര്‍ത്തു. കടലിരമ്പമല്ല കേള്‍ക്കുന്നത്. 

ഭാവഗായകന്റെ നാദം ഒഴുകി വരുന്നു. വെള്ളിത്തിരയിലെന്നപോലെ ആ രംഗം മനസില്‍ തെളിയുന്നു. തീക്ഷ്ണമായ കണ്ണുകളുള്ള പച്ച സാരിയും മജന്ത ബ്ലൗസുമണിഞ്ഞ സുന്ദരിയായ മാതംഗി (രമ്യാകൃഷ്ണന്‍). അവളുടേയും മകളുടെയും കൈ പിടിച്ച് പാടി നടക്കുന്ന സത്യജിത്ത് (ജയറാം).

”ഒരു നൂറു ജന്മം.. കാത്തിരുന്നു
ഒടുവില്‍ നീയെന്‍ അരികിലെത്തി
വാക്കുകളുണ്ടോ തൂലികയില്‍ വാസനപ്പൂങ്കാറ്റേ
കുഴലൂതി വരുമോ.. പൂങ്കുയിലേ
മാംഗല്യക്കുരവയിടാനായ് ‘

വെള്ളിത്തിരയിലാണെങ്കിലും ഇത്രയും തീവ്രമായി പ്രണയം നടിച്ച് ചതിക്കാനാവോ? 

 

………………..

‘മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍’, പ്രണയത്തിന്റെ സിംഫണി, വിരഹത്തിന്റെയും

പഞ്ചാഗ്‌നിയിലെ ഗീത, ബത്‌ലഹേമിലെ ആമി, നക്ഷത്രങ്ങള്‍ക്കിടയില്‍ പ്രിയപ്പെട്ടവരെ തിരയുന്ന ഷെമി…

ഒട്ടും മനസ്സിലാവാത്ത രണ്ടുപേര്‍, ജീവിതം മുഴുവന്‍ ഒപ്പംനടന്ന്, ഒരുമിച്ചെഴുതുന്ന ആത്മകഥ; ദാമ്പത്യം! 

………………..

ഓരോ പ്രാവശ്യം കാണുമ്പോഴും ഈ ഗാനം ആ സീനില്‍ വേണ്ടിയിരുന്നില്ല എന്നാഗ്രഹിച്ചു പോവാറുണ്ട്. ആത്മാവ് തൊട്ടറിഞ്ഞ് പ്രണയിക്കുന്ന രണ്ടു പേര്‍ക്കിടയില്‍ ഒഴുകേണ്ട പ്രണയാക്ഷരങ്ങള്‍ ചതിയുടെ മണമറിയാതെ അവര്‍ക്കിടയില്‍ ഒഴുകി നടക്കുമ്പോള്‍ ഉള്ളിലെവിടെയോ ഒരു നോവ്. 

എവിടെ നിന്നോ ഒരു തേങ്ങല്‍ വന്ന് തൊണ്ടയില്‍ തടയുന്നു. അതില്‍ നിന്നോടിയൊളിക്കാന്‍ വാട്ട്‌സാപ്പ് ചാറ്റുകളിലൂടെ ഫെയ്‌സ്ബുക്കിലൂടെ, ഇന്‍സ്റ്റയിലൂടെ കയറിയിറങ്ങി വരുമ്പോള്‍, ആരോ ചേര്‍ത്ത മ്യൂസിക് ഗ്രൂപ്പില്‍ ഇന്നത്തെ പ്രഭാത വിചാരത്തില്‍, ‘വാള്‍മുനക്കണ്ണിലെ മാരിവില്ലേ..’ 

ഇല്ല, മാതംഗിയില്‍ നിന്നും മല്ലിയില്‍ നിന്നും ഓടിയൊളിക്കാനാവുന്നില്ല. പ്രണയത്താല്‍ ചതിക്കപ്പെട്ട വേറെയും കുറച്ച് മനുഷ്യരുടെ മുഖം മനസില്‍ തെളിയുന്നു. എല്ലാവര്‍ക്കും മാതംഗിയുടെ ഛായ.

ഇതൊന്നുമറിയാതെ ട്രെയിന്‍ അലസമായി പായുകയാണ്. മറയുന്ന കാഴ്ചകളിലേക്ക് കണ്ണും നട്ട് ഞാനെന്റെ പ്രിയഗാനം വീണ്ടും വീണ്ടും കേട്ടുകൊണ്ടിരുന്നു.

By admin