കൊടുങ്ങല്ലൂർ : വേൾഡ് വൈഡ് ബുക്ക്  ഓഫ്  റെക്കോർഡ്സിൽ ഏറ്റവും മികച്ച സമയം കണ്ടെത്തി റൈഹാൻ മുഹമ്മദ്. 30രാജ്യങ്ങളുടെ പതാകകൾ റുബിക്സ് ക്യൂബിൽ 3 മിനിറ്റിൽ എന്ന റെക്കോർഡാണ് റെഹാൻ 2:09 സെക്കൻ്റിൽ 36 രാജ്യങ്ങൾ എന്ന് അത്ഭുത പ്രകടനത്തിലൂടെ തിരുത്തി കുറിച്ചത്. 

കൂടാതെ 2:04 സെക്കൻ്റിൽ ഹൂലാഹൂപ്പ് സ്പിൻ ചെയ്ത് കൊണ്ടും 36 രാജ്യങ്ങളുടെ പതാകകൾ റുബിക്സ് ക്യൂബിൽ കാണിച്ച് ഒരു പുതിയ റെക്കോർഡിലും ഇടം പിടിച്ചു. കൊടുങ്ങല്ലൂർ ഭാരതീയ വിദ്യാഭവനിൽ  ചൊവ്വാഴ്ച  രാവിലെ 10 മണിക്ക്  നടന്ന ചടങ്ങ്  കൊടുങ്ങല്ലൂർ ഡി വൈ എസ് പി കെ വി രാജു ഉത്ഘാടനം ചെയ്തു. 

റുമൈസ ഫാത്തിമയ്ക്ക് ലഭിച്ച വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൻ്റെ അൺ ബോക്സിങ് ചടങ്ങും കൂടാതെ റൈഹാന് മൊമൻ്റം  നൽകി ആദരിക്കുകയും ചെയ്തു.മാനങ്കേരിയിൽ മുഹമ്മദ് റഫീഖ് ,സിനിയ റഫീഖ് ദമ്പതികളുടെ ഇരട്ട മക്കളിൽ ഒരാളും, ഭാരതിയ വിദ്യാഭവൻ 3 ആം ക്ലാസ് വിദ്യാർത്ഥിയുമാണ്  8 വയസ്സുകാരൻ റൈഹാൻ മുഹമ്മദ്. ഹൂലാഹൂപ്പിൽ നിർത്താതെ പന്ത്രണ്ടിലധികം ആക്ടിവിറ്റികളോടെ 4 മണിക്കൂർ 33 മിനിറ്റ് ലോക റെക്കോർഡ് സമയം നേരത്തെ സൃഷ്ടിച്ചു റുമൈസ ഫാത്തിമയും, റെന പർവ്വിനും സഹോദരിമാരാണ്. 

ഭാരതീയ വിദ്യാഭനിലെ വിദ്യാർത്ഥികൾ ആലപിച്ച പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ  വൈക്കം നഗരസഭ മുൻ  വൈസ് ചെയർമാൻ  അബ്ദുൽ സലാം റാവുത്തർ സ്വാഗതം പറഞ്ഞു.  

ചടങ്ങിൽ കൊടുങ്ങല്ലൂർ ഡി വൈ എസ് പി കെ വി രാജു    റൈഹാന് റുബിക്സ് ക്യൂബ് കൈമാറി കൊണ്ട് ഉത്ഘാടനം ചെയ്തു. ഭവൻസ് വൈസ്  ചെയർപേഴ്സൺ  ഗിരിജ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. 

സ്കൂൾ സെക്രട്ടറി ദയ എ മേനോൻ, പ്രിൻസിപ്പാൾ സവിത  എം. പി ടി എ  പ്രസിഡൻ്റ് നേഹ ശശി ,വാർഡ് കൗൺസിലർ സുവിന്ദ് സി. എസ്മാനേജ്മെൻ്റ് പ്രതിനിധി രാമകൃഷ്ണൻ എന്നിവർ ആയിരുന്നു മുഖ്യാതിഥികൾ .  വൈസ് പ്രിൻസിപ്പാൾ ഗീത കൃഷ്ണകുമാർ കൃതക്ഞതയും അർപ്പിച്ചു. 

പഠന മികവിനൊപ്പം തന്നെയാന്ന് കൊച്ച് കൊച്ച് കഴിവുകൾ വികസിപ്പിച്ചെടുത്ത്  റൈഹാനും റുമൈസയും ഇതിനെല്ലാം സമയം കണ്ടെത്തുന്നത്. സ്കൂളും മാതാപിതാക്കളും പരിപൂർണ്ണ പിന്തുണയുമായ് കൂടെയുണ്ട്. വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗങ്ങളിൽ നിന്നും അകറ്റി പുതിയ തലമുറയെ വിക്ഞാനവും വിനോദവുമാവുന്ന കാര്യങ്ങളിലേക്ക് പ്രചോദനമാവുക എന്നതാണ് ഈ കൊച്ചു മിടുക്കാൻ്റെയും മിടുക്കിയുടെയും ലക്ഷ്യം.

By admin

Leave a Reply

Your email address will not be published. Required fields are marked *