കോട്ടയം: കുറിച്ചിയില്‍ നിന്ന് 12 വയസ്സുകാരനെ കാണാതായതായി പരാതി. കുറിച്ചി ചാമക്കുളം ശശിഭവനില്‍ സനുവിന്റെയും ശരണ്യയുടെയും മകന്‍ അദ്വൈതിനെ ആണ് കാണാതായത്. രാവിലെ ട്യൂഷന് പോകാനായി വീട്ടില്‍ നിന്ന് ഇറങ്ങിയതാണ്.
എന്നാല്‍, ട്യൂഷന്‍ ക്ലാസ്സില്‍ എത്തിയില്ല. ചിങ്ങവനം പൊലീസ് കുട്ടിക്കായി തിരച്ചില്‍ നടത്തുകയാണ്.