കയാക്കിംഗ് നടത്തുന്നതിനിടെ യുവതി കായലിൽ വീണു, രക്ഷിക്കാൻ ശ്രമിച്ച ഗൈഡിന്‍റെ വള്ളം മുങ്ങി, ദാരുണാന്ത്യം
തിരുവനന്തപുരം: തിരുവനന്തപുരം അഞ്ചുതെങ്ങ് കായിക്കരയിൽ കായലിൽ വീണ് ഒരാൾ മരണപ്പെട്ടു. കായിക്കര സ്വദേശി മണിയൻ(60)നാണ് മരണപ്പെട്ടത്. കായിക്കരയിൽ കയാക്കിംഗ് നടത്തുന്ന സ്ഥാപനത്തിലെ കയാക്കിങ് ഗൈഡ് ആയി പ്രവർത്തിക്കുകയായിരുന്നു മരണപ്പെട്ട മണിയൻ. കായലിൽ കയാക്കിംഗ് നടത്തുന്നതിനിടയിൽ വിനോദസഞ്ചാരികളായ തമിഴ്നാട് സ്വദേശികൾക്കൊപ്പം കയാക്കിംഗ് നടത്തുന്നതിനിടെയായിരുന്നു അപകടം.
കയാക്കിംഗ് നടത്തുന്നതിനിടയിൽ തമിഴ്നാട് സ്വദേശിനിയായ യുവതിയുടെ വള്ളം അപകടത്തിൽപ്പെട്ടു. യുവതിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ ഗൈഡായ മണിയന്റെ കൈ കയാക്കിംഗ് വള്ളം ഘടിപ്പിച്ചിരിക്കുന്ന ഹുക്കിനിടയിൽപ്പെട്ടു. ഇതോടെ മണിയൻ സഞ്ചരിച്ചിരുന്ന കയാക്കിംഗ് വള്ളം മറിയുകയായിരുന്നു. ഇന്ന് വൈകുന്നേരം അഞ്ചുമണിക്കായിരുന്നു അപകടം വെള്ളത്തിൽ മുങ്ങിത്താഴ്ന്ന മണിയനെ നാട്ടുകാർ പെട്ടെന്ന് തന്നെ കരയ്ക്കത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Read More : രഹസ്യ വിവരം കിട്ടിയെത്തി, കായംകുളത്ത് 43 കാരനെ പൊക്കി എക്സൈസ്; കിട്ടിയത് 1.68 ലിറ്റർ വ്യാജ മദ്യം, അറസ്റ്റിൽ